Posted By Editor Editor Posted On

ഏഴ് ലക്ഷം രൂപ ശമ്പളമായി നല്‍കാനുണ്ട്; മടങ്ങി വരാത്ത ഇന്ത്യന്‍ തൊഴിലാളിയെ തേടി സ്‌പോണ്‍സര്‍ എംബസിയില്‍

നാട്ടിലേക്ക് പോയി മൂന്നുവർഷമായി തിരികെ വരാത്ത ഇന്ത്യൻ തൊഴിലാളിക്ക് ശമ്പള കുടിശ്ശിക നൽകാനായി സൗദി പൗരനായ സ്പോൺസർ ഇന്ത്യൻ എംബസിയെ സമീപിച്ചു. റീ എൻട്രിയിൽ നാട്ടിലേക്ക് പോയി മൂന്നു വർഷമായി മടങ്ങിയെത്താത്ത കാശ്മീരി സ്വദേശിയായ മുഹമ്മദ് യൂനുസിനെയാണ് സൗദിയിൽ സ്പോൺസർ തിരയുന്നത്. മുഹമ്മദ് യൂനുസിന് 35000 റിയാൽ ( ഏഴ് ലക്ഷത്തോളം രൂപ) ശമ്പള കുടിശ്ശിക നൽകാൻ ഉണ്ടായിരുന്നു. 2019 ലാണ് മുഹമ്മദ് നാട്ടിലേക്ക് പോയത് എന്നാൽ പിന്നീട് അസുഖം കാരണം വരാൻ സാധിച്ചില്ല. കോവിഡ് വ്യാപനം മൂലം വിമാനസർവീസുകൾ നിർത്തലാക്കിയതും മുഹമ്മദിന് സൗദിയിലേക്ക് മടങ്ങിയെത്താൻ തിരിച്ചടിയായി. ശമ്പളവും, ആനുകൂല്യവും അടക്കം നൽകാനുള്ള 35000 റിയാൽ നൽകുന്നതിനായി സ്പോൺസറായ ബിശാ സ്വദേശി ഇയാളെ അന്വേഷിച്ചു നടക്കുകയായിരുന്നു. സഹപ്രവർത്തകർ വഴി അന്വേഷിച്ചിട്ടും ആളുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് എംബസിയെ സമീപിച്ചത്. എംബസി ഗേറ്റിനടുത്ത് യാദൃശ്ചികമായി കണ്ടുമുട്ടിയ എംബസി ഉദ്യോഗസ്ഥനായ യൂസുഫ് കാക്കഞ്ചേരി വഴിയാണ് പിന്നീട് അന്വേഷണം നടത്തിയത്. തൊഴിലാളിയുടെ ഇഖാമയോ, പാസ്പോർട്ട് നമ്പറോ സ്പോൺസറുടെ കൈവശം ഇല്ലായിരുന്നതിനാൽ 2010ൽ ഇൻജാസ് വഴി യൂനുസിന്റെ ഭാര്യക്ക് പണമയച്ച സ്ലിപ് വഴിയാണ് ആളെ കണ്ടെത്തിയത്. മറ്റൊരു എംബസി ഉദ്യോഗസ്ഥനായ നസീം ഖാൻ ജവാസത്തിൽ പോയി ഇദ്ദേഹത്തിന്റെ ഇഖാമ നമ്പർ കണ്ടെത്തി, പ്രിന്റ് എടുത്തപ്പോൾ ഇൻജാസ് സ്ലിപ്പിലെ ഫോട്ടോയും, ജവാസത്ത് പ്രിന്റ്റിലെ ഫോട്ടോയും ഒന്നാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഈ വിവരങ്ങൾ സാമൂഹിക പ്രവർത്തകർക്ക് കൈമാറി, പിന്നീട് ഇവർ യൂനുസിന്റെ പാസ്പോർട്ട് കോപ്പിയും, ഇഖാമ കോപ്പിയും, ഫോൺ നമ്പറും സംഘടിപ്പിക്കുകയായിരുന്നു. ഇതോടെ സ്പോൺസർ യൂനുസുമായി വീഡിയോ കോളിൽ സംസാരിച്ചു. യൂനുസ് രോഗബാധിതൻ ആണെന്നും സംസാരം വ്യക്തമാകുന്നില്ലെന്നും, ബാങ്ക് അക്കൗണ്ട് ഇതുവരെ ഇല്ലാത്തതിനാൽ അത് എടുത്തശേഷം വിവരം കൈമാറാമെന്ന് സ്പോൺസർ അറിയിച്ചതായി യൂസഫ് കാക്കഞ്ചേരി പറഞ്ഞു. ബാങ്ക് അക്കൗണ്ട് ശരിയായാൽ ഉടൻതന്നെ നൽകേണ്ട പണം നേരിട്ട് അയച്ചു കൊടുക്കാൻ ആണ് തൊഴിലുടമയുടെ ആഗ്രഹം. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj

Comments (0)

Leave a Reply

Your email address will not be published. Required fields are marked *