സാൽമിയയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട 45 കാറുകൾ നീക്കം ചെയ്ത് മുനിസിപ്പാലിറ്റി
കുവൈറ്റ് മുനിസിപ്പാലിറ്റി ഹവല്ലി ബ്രാഞ്ച് ഹവല്ലി, സാൽമിയ പ്രദേശങ്ങളിൽ റോഡിന് തടസ്സം സൃഷ്ടിക്കുന്നതും പൊതുജനങ്ങളുടെ കാഴ്ച്ച തെറ്റിക്കുന്നതുമായ വസ്തുക്കൾ നീക്കം ചെയ്യുന്നതിനായി വിപുലമായ പരിശോധന നടത്തി. നിരത്തുകളിൽ നിന്നും റോഡിനെ തടസ്സപ്പെടുത്തുന്നതായ നിരവധി കാറുകളും, സ്ക്രാപ്പുകളും സംഘം നീക്കം ചെയ്തു. ഏപ്രിൽ 1 മുതൽ ഏപ്രിൽ 5 വരെ സാൽമിയ, ഹവല്ലി പ്രദേശങ്ങളിൽ നിന്ന് 45 ഉപേക്ഷിക്കപ്പെട്ട കാറുകൾ അധികൃതർ നീക്കം ചെയ്തു. നോട്ടീസ് പീരിയഡ് സഹിതമുള്ള മുന്നറിയിപ്പ് സ്റ്റിക്കറുകൾ അധികൃതർ പതിക്കുകയും നോട്ടീസ് കാലാവധി അവസാനിച്ചതിന് ശേഷമാണ് ഇവ നീക്കം ചെയ്യുകയും ചെയ്തു. കാറുകൾ മുനിസിപ്പാലിറ്റി ഗാരേജിലേക്ക് അയയ്ക്കുകയും, ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj
Comments (0)