Posted By Editor Editor Posted On

കുവൈറ്റിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ അറസ്റ്റിലായത് 836 താമസ നിയമലംഘകർ

ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ ഉദ്യോഗസ്ഥർ രാജ്യത്തുടനീളം 4534 സുരക്ഷാ പരിശോധനകൾ നടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. ഇക്കാലയളവിൽ അധികൃതർ 16,693 നിയമലംഘനങ്ങൾ കണ്ടെത്തുകയും, 836 റെസിഡൻസി നിയമ ലംഘകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 383 ഒളിവിൽ പോയ കേസുകളും 242 വാഹനങ്ങളും കണ്ടുകെട്ടി. ഈ മൂന്ന് മാസത്തിനിടെ 7,406 അപകടങ്ങളാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ 617 പേരിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുക്കുകയും, 42 പേരിൽ നിന്ന് മദ്യം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj

Comments (0)

Leave a Reply

Your email address will not be published. Required fields are marked *