നീറ്റ് പരീക്ഷയ്ക്ക് ഈ വർഷവും കുവൈറ്റിൽ സെന്റർ
നീറ്റ് പരീക്ഷയ്ക്ക് ഈ വർഷവും കുവൈറ്റിൽ സെന്റർ അനുവദിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. കഴിഞ്ഞവർഷത്തെ വിജയകരമായ നടത്തിപ്പിന് ശേഷമാണ് ഈ വർഷവും കുവൈറ്റിലും യുഎഇയിലും സെന്ററുകൾ അനുവദിച്ചത്. 300 വിദ്യാർത്ഥികളാണ് കഴിഞ്ഞവർഷം കുവൈറ്റിൽ നീറ്റ് എക്സാം എഴുതിയത്. ഇന്ത്യയ്ക്ക് പുറത്ത് നീറ്റ് പരീക്ഷ സെന്റർ ലഭിച്ച ആദ്യത്തെ രാജ്യമായിരുന്നു കുവൈറ്റ്. കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജിന്റെ നേതൃത്വത്തിൽ കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ഇടപെടൽ മൂലമാണ് ഈ വർഷവും സെന്റർ അനുവദിച്ചത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയായ എൻടിഎ ഔദ്യോഗിക വെബ്സൈറ്റായ https:/ /neet.nta.nic.in/ -ൽ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് 2022- ന്റെ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു. മെഡിക്കൽ പരീക്ഷാർത്ഥികൾക്ക് NEET 2022 അപേക്ഷാഫോം വെബ്സൈറ്റ് വഴി പൂരിപ്പിക്കാം. ഉദ്യോഗാർഥികൾക്ക് മെയ് 6, 2022 വരെ അപേക്ഷ ഫോം പൂരിപ്പിക്കാൻ കഴിയും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി NEET(UG) 2022 പരീക്ഷ, 2022 ജൂലൈ 17 ന് നടത്തും. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj
Comments (0)