Posted By Editor Editor Posted On

കുവൈറ്റിലെ നാലാം ഡോസ് വാക്‌സിൻ, പ്രതികരണവുമായി ആരോഗ്യമന്ത്രി

കുവൈറ്റിൽ നിലവിലെ സാഹചര്യത്തിൽ കോവിഡ് നാലാം ഡോസ് വാക്‌സിൻ നൽകാൻ ഉദ്ദേശ്യമില്ലെന്ന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സൈദ് പറഞ്ഞു. നിലവിലുള്ള സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് മന്ത്രാലയം പ്രവർത്തിക്കുന്നതെന്നും, ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നാൽ കൂടുതൽ ആലോചനകളിലേക്ക് കടക്കാമെന്നും മന്ത്രി പറഞ്ഞു. കൂടാതെ അവധിയിലായിരിക്കുമ്പോൾ ഡോക്ടർമാർക്കും, ദന്തഡോക്ടർമാർക്കും പരിശീലന അലവൻസ് നൽകുന്നത് തുടരണമെന്ന് വ്യവസ്ഥ ചെയ്യുന്ന 2022ലെ 143-ാം നമ്പർ മന്ത്രിതല പ്രമേയം ആരോഗ്യമന്ത്രി പുറത്തിറക്കി. ഇനിയുള്ള കാലയളവിൽ സപ്പോർട്ടിങ് പ്രൊഫഷനുകൾക്ക് അലവൻസുകളും പരിശീലനവും നൽകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj

Comments (0)

Leave a Reply

Your email address will not be published. Required fields are marked *