കുവൈറ്റിൽ 25% മരണങ്ങൾക്കും കാരണം പുകവലി
കുവൈറ്റിൽ പ്രതിവർഷം സംഭവിക്കുന്ന 25% മരണങ്ങൾക്കും കാരണം പുകവലിയെന്ന് റിപ്പോർട്ട്. പുകവലി വിരുദ്ധ ടീമിന്റെയും ഒളിമ്പിക് വാക്കിംഗ് കമ്മിറ്റിയുടെയും സഹകരണത്തോടെ CAN സംഘടിപ്പിച്ച അൽ-സുറ വാക്കവേയിൽ ‘റമദാനിൽ ആരോഗ്യം നേടുകയും പുകവലിക്കെതിരെ പോരാടുകയും ചെയ്യുക’ എന്ന പരിപാടിയുടെ ഉദ്ഘാടന വേളയിൽ ക്യാൻ ഡയറക്ടർ ബോർഡ് ചെയർമാനും കുവൈറ്റ് സൊസൈറ്റി ഫോർ ദി കണ്ട്രോൾ ഓഫ് സ്മോക്കിങ് ആൻഡ് ക്യാൻസർ ചെയർമാനുമായ ഡോ: ഖാലിദ് അൽ സാലിഹാണ് ഇക്കാര്യം അറിയിച്ചത്. പുകവലിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനായി സാമ്പത്തികമായി പിന്തുണയ്ക്കുന്ന ബോധവൽക്കരണ പരിപാടികൾ സ്വീകരിക്കേണ്ടതിന്റെയും, സിഗരറ്റിന്റെ വില 50 ശതമാനം വർധിപ്പിച്ച് പ്രതിവർഷം ആയിരത്തിലധികം ആളുകളെ രക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെ പറ്റിയും അദ്ദേഹം പറഞ്ഞു. 80 ശതമാനം ശ്വാസകോശ അർബുദങ്ങൾക്കും 60 ശതമാനം തല,കഴുത്ത് കാൻസറുകൾക്കും പുകവലി കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj
Comments (0)