കുവൈറ്റിലെ നോമ്പിന്റെ ശരാശരി സമയം 15 മണിക്കൂർ
കുവൈറ്റിൽ ഈ വർഷം റമദാനിൽ ഒരു ദിവസത്തെ നോമ്പിന്റെ ശരാശരി ദൈർഘ്യം ഏകദേശം 15 മണിക്കൂർ. രാജ്യവും ഭൂമധ്യരേഖയും തമ്മിലുള്ള ദൂരത്തെ അടിസ്ഥാനമാക്കി നിർണ്ണയിക്കപ്പെടുന്ന ദിവസത്തിന്റെ ദൈർഘ്യമനുസരിച്ച് ഓരോ രാജ്യങ്ങളിലും റമദാൻ മാസത്തിലെ നോമ്പ് സമയത്തിന്റെ എണ്ണം വ്യത്യാസപ്പെടുന്നുണ്ട്. ഈ റമദാനിൽ ഏറ്റവും കുറഞ്ഞ നോമ്പ് സമയമുള്ള രാജ്യം ന്യൂസിലൻഡാണ്, അവിടെ നോമ്പ് സമയം 11 മണിക്കൂറും 20 മിനിറ്റും ആണ്. ഫിൻലാൻഡ്, നോർവേ, ഗ്രീൻലാൻഡ്, റഷ്യ എന്നിവിടങ്ങളിലാണ് ഏറ്റവും ദൈർഘ്യമേറിയ ഉപവാസം. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj
Comments (0)