കുവൈറ്റിൽ സുരക്ഷാ പരിശോധന ശക്തമാക്കുന്നു; ജിലീബിൽ നിന്ന് 11 പേർ അറസ്റ്റിൽ, നിരവധി യാചകരെയും അറസ്റ്റ് ചെയ്തു
വിശുദ്ധ റമദാൻ മാസത്തിലെ സുരക്ഷാ നടപടികളുടെ ഭാഗമായി, ക്രിമിനൽ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ്, ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 3 പുരുഷന്മാരും 8 സ്ത്രീകളും ഉൾപ്പെടെ 11 പേരെ, ജ്ലീബ് അൽ-ഷുയൂഖ് പ്രദേശത്ത് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയതിന് അറസ്റ്റ് ചെയ്തു. മറ്റൊരു സംഭവത്തിൽ, നിയമലംഘകരെയും, കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയിരുന്ന വിവിധ രാജ്യക്കാരായ യാചകരെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവർക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഭരണകൂടം സ്ഥിരീകരിച്ചു. കൂടാതെ അവരുടെ സ്പോൺസർമാരെ നിയമനടപടികൾ സ്വീകരിക്കാൻ വിളിപ്പിക്കുകയും ചെയ്തു. ഭിക്ഷാടനം ചെറുക്കുന്നതിന് ആഭ്യന്തര മന്ത്രാലയം എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഇത്തരം ആൾക്കാരെ കണ്ടാൽ 112 എന്ന എമർജൻസി ഫോണിൽ വിളിച്ച് അധികാരികളെ അറിയിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj
Comments (0)