Posted By Editor Editor Posted On

കുവൈറ്റിൽ പെട്രോൾ വിലയിൽ വർദ്ധനവ്

കുവൈറ്റിൽ അൾട്രാ പെട്രോൾ വില വർദ്ധിച്ചു. ലിറ്ററിന് 35 ഫിൽസ് 235 ഫിൽസാക്കി. കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയാണ് ഈകാര്യം അറിയിച്ചത്. ലിറ്ററിന് 200 ഫിൽസുണ്ടായിരുന്ന അൾട്രാ / 98 ഓക്റ്റയിൻ പെട്രോളിന് 235 ഫിൽ‌സ് ആയാണ് വില വർധിപ്പിച്ചത്. 2021 ജൂലൈയിൽ 165 ഫിൽസായിരുന്ന അൾട്ര ​പെട്രോൾ മൂന്നുമാസം കൂടുമ്പോൾ പരിഷ്​കരിച്ചാണ്​ ഇപ്പോ​ഴത്തെ വിലയിൽ എത്തിയത്​. ഗുണനിലവാരം കൂടിയ അൾട്രാ പെട്രോൾ കുവൈറ്റികളും, സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരുമാണ് ഉപയോഗിക്കുന്നത്. മറ്റു പെട്രോൾ ഇനങ്ങളുടെ വിലയിൽ മാറ്റമില്ല. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj

Comments (0)

Leave a Reply

Your email address will not be published. Required fields are marked *