Posted By Editor Editor Posted On

കുവൈറ്റിൽ മൂന്ന് ദിവസത്തിനിടെ വാക്സിൻ സ്വീകരിച്ചത് 7000 പേർ

രാജ്യത്തെ ജനങ്ങളിൽ പ്രതിരോധശേഷി ഉറപ്പാക്കി കോവിഡ് മഹാമാരിയെ തടുത്ത് നിർത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു. പുണ്യമാസമായ റമദാന്റെ ഭാഗമായി കുവൈറ്റിൽ ഒത്തുചേരലുകളും മറ്റും കൂടുമെന്നതിനാൽ ഇതു മുന്നിൽ കണ്ടാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ. കഴിഞ്ഞ മൂന്ന് ദിവസം രാജ്യത്ത് 7000 പേരാണ് രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ജാബർ ബ്രിഡ്ജ് സെന്റർ ഉൾപ്പെടെയുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ റമദാൻ മാസത്തിലും പ്രവർത്തിക്കുന്നുണ്ട്. ഫെയർ ഗ്രൗണ്ട്, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ജലീബ് യൂത്ത് സെന്റർ, ഷെയ്ഖ് ജാബർ ബ്രിഡ്ജ് എന്നിവിടങ്ങളിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണമാണിത്. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj

Comments (0)

Leave a Reply

Your email address will not be published. Required fields are marked *