Posted By Editor Editor Posted On

പുതിയ സേവനങ്ങൾ അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ

സഹേല്‍ ആപ്ലിക്കേഷനിൽ ഉപഭോക്താക്കള്‍ക്കായി പുതിയ സേവനങ്ങള്‍ അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍. പുതിയ അപ്ഡേറ്റോടെ വിദേശികള്‍ക്ക് മൊബൈൽ നമ്പറും ഇമെയിൽ വിലാസവും സഹേൽ ആപ്ലിക്കേഷൻ വഴി PACI-യിൽ ചേർക്കാനോ അപ്ഡേറ്റ് ചെയ്യാനോ കഴിയും. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്പര്‍ മാറ്റിയാലോ ഇമെയില്‍ അഡ്രസ്‌ മാറ്റിയാലോ പുതിയ സംവിധാനം വഴി അപ്‌ഡേറ്റ് ചെയ്യുവാന്‍ സാധിക്കും. കൂടാതെ സർക്കാർ നൽകുന്ന സേവനങ്ങളിലേക്കും അതിന്റെ എളുപ്പത്തിലുള്ള ഉപയോഗത്തിലേക്കും ആപ്ലിക്കേഷൻ ഉപയോക്താക്കളുടെ പ്രവേശനക്ഷമത വർദ്ധിപ്പിക്കും. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO  ഒരു വ്യക്തി തന്റെ ഫോൺ നമ്പർ മാറ്റുകയും അത് മറ്റൊരു ഫോൺ നമ്പർ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യേണ്ട സാഹചര്യത്തിലും അതുപോലെ അയാൾക്ക് എന്തെങ്കിലും രേഖകളോ അറിയിപ്പുകളോ ഇമെയിൽ വിലാസവും ലഭിക്കുന്ന സാഹചര്യത്തിലും പുതിയ സേവനം ഉപയോഗപ്രദമാണ്.

https://www.kuwaitvarthakal.com/2022/01/15/malayalam-typing-sticker-making-now-easier-get-introduced-to-the-manglish-app-that-changed-the-heads-of-malayalees/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *