Posted By Editor Editor Posted On

യൂറോഫൈറ്റർ വിമാനങ്ങളുടെ രണ്ടാം ബാച്ച് കുവൈറ്റിൽ

യൂറോഫൈറ്റർ വിമാനങ്ങളുടെ രണ്ടാം ബാച്ച് കുവൈറ്റിൽ എത്തി. ആർമി ചീഫ് ഓഫ് സ്റ്റാഫ് ആണ് ഇക്കാര്യം അറിയിച്ചത്. യൂറോ ഫൈറ്റർ ടൈബൂൺ ട്രെഞ്ച് 3 എയർക്രാഫ്റ്റ് ആണ് കുവൈറ്റിൽ എത്തിയിരിക്കുന്നത്. ഇറ്റലിയിൽ നിന്ന് അഞ്ച് മണിക്കൂറോളം പറത്തിയാണ് എയർക്രാഫ്റ്റുകൾ കുവൈറ്റിൽ എത്തിച്ചതെന്ന് ലെഫ്റ്റനന്റ് കേണൽ പൈലറ്റ് ഇസ്സ അൽ ദാബിസ് പറഞ്ഞു. ആകാശത്ത് വച്ച് തന്നെ മൂന്നു തവണ ഇന്ധനം നിറച്ചാണ് എയർക്രാഫ്റ്റുകൾ എത്തിച്ചത്. 28 വിമാനങ്ങളിൽ ഈ ബാച്ച് രണ്ടാമത്തെ ബാച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO

Comments (0)

Leave a Reply

Your email address will not be published. Required fields are marked *