Posted By Editor Editor Posted On

ആറ് മാസത്തിലധികം കുവൈറ്റിന് പുറത്തു കഴിയുന്ന പ്രവാസികളുടെ റെസിഡൻസി റദ്ധാക്കുമോ? അധികൃതർ നൽകുന്ന വിശദീകരണം ഇങ്ങനെ..

കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള പ്രവാസികൾ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് തുടർന്നാൽ താമസ രേഖ റദ്ദാക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ജനറൽ ബ്രിഗ് ജനറൽ തൗഹീദ് അൽ-കന്ദരിയെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ ആറ് മാസത്തിലേറെയായി പ്രവാസികൾ രാജ്യത്തിന് പുറത്ത് കുടുങ്ങി കിടക്കുന്ന സാഹചര്യത്തിലാണ് നേരത്തെ അധികൃതർ ഇത്തരത്തിലുള്ള ഒരു ഇളവ് അനുവദിച്ചിരുന്നത്. എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് വീട്ടുജോലിക്കാർ ആറ് മാസത്തിൽ കൂടുതൽ പുറത്ത് താമസിച്ചാൽ അവരുടെ താമസ രേഖ റദ്ധാക്കപ്പെടുന്നതാണെന്നും അധികൃതർ വിശദീകരിച്ചു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO

Comments (0)

Leave a Reply

Your email address will not be published. Required fields are marked *