Posted By editor1 Posted On

ഇറാഖിലെ അനാഥരായ ആയിരത്തിലധികം കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് കുവൈറ്റ്

ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ ആയിരക്കണക്കിന് അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനുള്ള പദ്ധതിയുമായി കുവൈത്ത്. കുർദിസ്ഥാൻ പ്രവിശ്യയിലെ എൻജിഒയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ‘നിങ്ങൾക്ക് അരികെ കുവൈത്ത്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനമെന്ന് എർബിലിലെ കുവൈറ്റ് കോൺസൽ ജനറൽ ഡോ. ഒമർ അൽ കന്ദരി വ്യക്തമാക്കി. ഈ മേഖലയിലെ ദരിദ്ര വിഭാഗത്തിന്റെ ഉന്നമനത്തിനായാണ് ഈ പ്രവർത്തനമെന്നും, കുവൈറ്റിലെ വിവിധ ജീവകാരുണ്യ സംഘടനകൾ വഴി സമാഹരിച്ച ധനസഹായം ഈ മേഖലയിലെ പ്രവർത്തനങ്ങൾക്കായി വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 1140 അനാഥരെയാണ് ഇറാഖിലെയും കുർദിസ്ഥാനിലെയും വിവിധ മേഖലകളിൽ നിന്നായി സ്പോൺസർ ചെയ്യാൻ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഹബ ഓർഗനൈസേഷൻ ഫോർ ഡെവലപ്മെന്റ് ആൻഡ് ഹ്യുമാനിറ്റേറിയൻ റിലീഫ് മേധാവി മുഹമ്മദ് സലീം പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ഇറാഖിൽ പതിനായിരത്തോളം സഹായങ്ങൾ ആവശ്യമുള്ളവരെ സ്പോൺസർ ചെയ്തതായും, പതിറ്റാണ്ടുകളായി യുദ്ധക്കെടുതിയിൽപെട്ട് വലയുന്ന ഇറാഖി ജനതയുടെ ഉന്നമനത്തിന് ഇനിയും നിരവധി സഹായങ്ങൾ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO

Comments (0)

Leave a Reply

Your email address will not be published. Required fields are marked *