കുവൈറ്റിൽ ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് 21 ഭിക്ഷാടന കേസുകൾ
അനുഗ്രഹീത മാസമായ റമദാൻ അടുത്തതോടെ കുവൈറ്റിൽ ഭിക്ഷാടകരുടെ എണ്ണം കൂടുന്നു. ഒരാഴ്ചയ്ക്കിടെ കുവൈറ്റിൽ 21 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിയമലംഘകരെയും ഭിക്ഷാടകരെയും അറസ്റ്റ് ചെയ്യുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ പരിശോധനക്കിടയിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ രാജ്യക്കാരായ 21 ഭിക്ഷാടകരെ പിടികൂടിയത്. ഇതിൽ 15 പേരെ കഴിഞ്ഞ ആഴ്ചയും ആറുപേരെ ഇന്നലെയാണ് പിടികൂടിയത്. കൂടാതെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയതിനും കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടികളാണ് സ്വീകരിക്കുന്നത്. ഇവരെ കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും, ഇവരുടെ സ്പോൺസർമാരെയും നിയമ നടപടികൾ സ്വീകരിക്കുന്നതിനായി വിളിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. വിശുദ്ധ റമദാൻ മാസത്തിൽ സുരക്ഷാഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാനും, ഭിക്ഷാടനം നടത്തുന്നവരെ പറ്റി എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ സുരക്ഷാ വിഭാഗത്തെ (112) അറിയിക്കാനും ഉദ്യോഗസ്ഥർ അറിയിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO
Comments (0)