റമദാനിൽ ബില്ല് അടയ്ക്കാത്തിതിന്റെ പേരിൽ ആരുടെയും ജല വൈദ്യുതി ബന്ധം വിച്ഛേദിക്കരുതെന്ന് നിർദ്ദേശം
പുണ്യമാസമായ റമദാനിൽ ബിൽ അടയ്ക്കാത്തതിന്റെ പേരിൽ ആരുടെയും ജല വൈദ്യുതി ബന്ധം വിച്ഛേദിക്കരുതെന്ന് വൈദ്യുതി, ജല പുനരൂപയോഗ ഊർജ വകുപ്പുമന്ത്രി അലി അൽ മൂസ കസ്റ്റമർ സർവീസ് വിഭാഗത്തിന് നിർദേശം നൽകി. കൂടാതെ കുടിശ്ശിക അടയ്ക്കാത്തതിന്റെ പേരിൽ നേരത്തെ ജല വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെട്ട ഉപഭോക്താക്കൾക്ക് റമദാനിനു മുൻപായി കണക്ഷൻ തിരികെ നൽകാനും നിർദേശം നൽകി. ഇവരുടെ കൈയിൽനിന്ന് കുടിശിക അടയ്ക്കുമെന്ന് എഴുതി വാങ്ങണമെന്നും, കുടിശ്ശിക അടയ്ക്കാത്തവരുടെ ജല വൈദ്യുതി ബന്ധം ഈദുൽ ഫിത്വറിന് ശേഷം വീണ്ടും വിച്ഛേദികണമെന്നും ആവശ്യപ്പെട്ടു. വേനൽക്കാലം എത്തുന്നതിന് മുന്നോടിയായി മന്ത്രാലയത്തിലെ അറ്റകുറ്റപ്പണികളും, സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും തുടങ്ങാനുള്ള ആലോചനയിലാണ് മന്ത്രാലയം. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO
Comments (0)