സ്‌കൂളുകളിലെ പിസിആർ നിർബന്ധന റദ്ദാക്കി വിദ്യാഭ്യാസ മന്ത്രാലയം
വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകളിൽ നിർബന്ധമാക്കിയിരുന്ന പിസിആർ ടെസ്റ്റിന്റെ ആവശ്യകത റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. അലി അൽ മുദാഫ് തീരുമാനം പുറപ്പെടുവിച്ചു. തീരുമാനമനുസരിച്ച്, വാക്സിനേഷൻ എടുക്കാത്ത വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നെഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ സ്കൂളിൽ പ്രവേശിക്കാം. നേരത്തെ വാക്‌സിനേഷൻ എടുക്കാത്ത വിദ്യാർത്ഥികൾക്കും, ജീവനക്കാർക്കും ആർടിപിസിആർ നെഗറ്റീവ് റിസൾട്ട് ഉണ്ടെങ്കിൽ മാത്രമേ സ്കൂളുകളിൽ പ്രവേശനം അനുവദിച്ചിരുന്നുള്ളു. ഈ തീരുമാനത്തിൽ മാറ്റാം വന്നതോടെ നിരന്തരം ആർടിപിസിആർ എടുക്കേണ്ട ബുദ്ധിമുട്ടിന് ആശ്വാസമായിരിക്കുകയാണ്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO
Comments (0)