പെട്രോളിയം ഗവേഷണത്തിനായി ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി കുവൈറ്റ്
കുവൈറ്റ് പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്താൻ അന്താരാഷ്ട്ര നിലവാരമുള്ള ഗവേഷണകേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങി കുവൈറ്റ് അധികൃതർ. ഈ വർഷം അവസാനത്തോടെ നിർമ്മാണം ആരംഭിക്കുന്ന പദ്ധതി നാലുവർഷം കൊണ്ട് പൂർത്തിയാക്കാനാണ് തീരുമാനം. ഗവേഷണ കേന്ദ്രത്തിൻ്റെ നിർമ്മാണം പൂർത്തിയായാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പെട്രോളിയം റിസർച്ച് സെൻ്റർ ആയിരിക്കും ഇതെന്നാണ് അധികൃതർ പറയുന്നത്. അഹ്മദി ഗവർണറേറ്റിന്റെ വടക്കുകിഴക്കൻ മേഖലയിൽ 2,50,800 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്. 28 ടെക്നോ ലാബുകളും 300 ഹൈടെക് ഉപകരണങ്ങളും കോൺഫറൻസ് സെൻ്ററുമുണ്ടാകും. വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb 400നും 600നും ഇടയിൽ വിദഗ്ധ ജീവനക്കാരും ഗവേഷണ കേന്ദ്രത്തിന്റെ ഭാഗമാകും. വലിയ തോതിൽ എണ്ണ ഉത്പാദനവും ശുദ്ധീകരണലും, നോൺ അസോസിയേറ്റഡ് ഗ്യാസ് ഉൽപാദനം, ഉൽപാദന രീതി മെച്ചപ്പെടുത്തൽ, ശുദ്ധീകരണ ശേഷി വർധിപ്പിക്കൽ, പ്രാദേശികവും ആഗോളവുമായ എണ്ണ ശുദ്ധീകരണ, പെട്രോകെമിക്കൽ പ്രവർത്തനങ്ങളെ പിന്തുണക്കൽ, നൂതന സാങ്കേതികവിദ്യകൾ കണ്ടെത്തൽ, തൊഴിലാളികളുടെ സുരക്ഷ, പരിസ്ഥിതി സൗഹാർദ അന്തരീക്ഷം എന്നിവയാണ് കേന്ദ്രത്തിന്റെ പ്രവർത്തനപരിധിയിൽ ഉൾപ്പെടുന്നത്.
കേന്ദ്രത്തിന്റെ വിശദമായ പ്ലാനും ടെൻഡറിനുള്ള രേഖകളും പൂർത്തിയാക്കി ആവശ്യമായ അനുമതികൾ തേടാനുള്ള തയ്യാറെടുപ്പിലാണ്. കുവൈറ്റ് പെട്രോളിയം കോർപറേഷനാണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങുന്നത്. എണ്ണ പര്യവേക്ഷണം, ക്രൂഡോയിലുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ, സാങ്കേതിക വിദ്യാ വികസനം എന്നീ മേഖലകളിൽ മികവുപുലർത്താനും സാങ്കേതികമായി രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജയിക്കാനും ഗവേഷണകേന്ദ്രം വഴി സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ലോകത്തിലെ തന്നെ പെട്രോളിയം മേഖലക്ക് മുതൽക്കൂട്ടാകുന്ന അറിവും അനുഭവ സമ്പത്തും സംഭാവന ചെയ്യാൻ കുവൈറ്റിലെ നിർദിഷ്ട ഗവേഷണ കേന്ദ്രത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ.
Comments (0)