Posted By Editor Editor Posted On

പെട്രോളിയം ​ഗവേഷണത്തിനായി ലോ​ക​ത്തി​ലെ ഏറ്റവും വ​ലി​യ കേ​ന്ദ്രം സ്ഥാ​പി​ക്കാ​നൊ​രു​ങ്ങി കുവൈറ്റ്

കുവൈറ്റ് പെ​ട്രോ​ളി​യം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ​ഗവേഷണങ്ങൾ നടത്താൻ അ​ന്താ​രാ​ഷ്ട്ര നിലവാരമുള്ള ഗ​വേ​ഷ​ണ​കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങി കു​വൈ​റ്റ് അധികൃതർ. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ നി​ർ​മ്മാണം ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി നാ​ലു​വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. ​ഗവേഷണ കേന്ദ്രത്തിൻ്റെ നിർമ്മാണം പൂർത്തിയായാൽ ലോ​ക​ത്തി​ലെ തന്നെ ഏ​റ്റ​വും വലിയ പെ​ട്രോ​ളി​യം റി​സ​ർ​ച്ച് സെൻ്റർ ആ​യി​രി​ക്കും ഇ​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പറയുന്നത്. അ​ഹ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​​ന്റെ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ 2,50,800 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാണ് കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​ത്. 28 ടെ​ക്നോ ലാ​ബു​ക​ളും 300 ഹൈ​ടെ​ക് ഉ​പ​ക​ര​ണ​ങ്ങ​ളും കോ​ൺ​ഫ​റ​ൻ​സ് സെൻ്ററു​മു​ണ്ടാ​കും. വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb 400നും 600​നും ഇ​ട​യി​ൽ വി​ദ​ഗ്ധ ജീ​വ​ന​ക്കാ​രും ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​​ന്റെ ഭാ​ഗ​മാ​കും. വലിയ ​തോ​തി​ൽ എ​ണ്ണ ഉ​ത്​പാ​ദ​ന​വും ശു​ദ്ധീ​ക​ര​ണലും, നോ​ൺ അ​സോ​സി​യേ​റ്റ​ഡ്​ ഗ്യാ​സ്​ ഉ​ൽ​പാ​ദ​നം, ഉ​ൽ​പാ​ദ​ന രീ​തി മെ​ച്ച​പ്പെ​ടു​ത്ത​ൽ, ശു​ദ്ധീ​ക​ര​ണ ശേ​ഷി വ​ർ​ധി​പ്പി​ക്ക​ൽ, പ്രാ​ദേ​ശി​ക​വും ആ​ഗോ​ള​വു​മാ​യ എ​ണ്ണ ശു​ദ്ധീ​ക​ര​ണ, പെ​ട്രോ​കെ​മി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​ക്ക​ൽ, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ക​​ണ്ടെ​ത്ത​ൽ, തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ, പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ അ​ന്ത​രീ​ക്ഷം എ​ന്നി​വ​യാ​ണ്​ കേ​ന്ദ്ര​ത്തി​​ന്റെ പ്ര​വ​ർ​ത്ത​ന​പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

കേ​ന്ദ്ര​ത്തി​​ന്റെ വി​ശ​ദ​മാ​യ പ്ലാ​നും ടെ​ൻ​ഡ​റി​നു​ള്ള രേ​ഖ​ക​ളും പൂ​ർ​ത്തി​യാ​ക്കി ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ൾ തേടാനുള്ള തയ്യാറെടുപ്പിലാണ്. കു​വൈ​റ്റ് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​നാ​ണ് ​ഗവേഷണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങുന്നത്. എ​ണ്ണ പ​ര്യ​വേ​ക്ഷ​ണം, ക്രൂ​ഡോ​യി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​ങ്ങ​ൾ, സാ​ങ്കേ​തി​ക വി​ദ്യാ വി​ക​സ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ മി​ക​വു​പു​ല​ർ​ത്താ​നും സാ​ങ്കേ​തി​ക​മാ​യി രാ​ജ്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ അ​തി​ജ​യി​ക്കാ​നും ഗ​വേ​ഷ​ണ​കേ​ന്ദ്രം വ​ഴി സാ​ധി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ലോ​ക​ത്തി​ലെ ത​ന്നെ പെ​ട്രോ​ളി​യം മേ​ഖ​ല​ക്ക്​ മു​ത​ൽ​ക്കൂ​ട്ടാ​കു​ന്ന അ​റി​വും അനുഭവ ​സ​മ്പ​ത്തും സം​ഭാ​വ​ന ചെ​യ്യാ​ൻ കു​വൈ​റ്റിലെ നി​ർ​ദി​ഷ്​​ട ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്​ സാ​ധി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *