Posted By Editor Editor Posted On

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരനും 19 സുഹൃത്തുക്കള്‍ക്കും

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിലൂടെ ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരനെയും 19 സുഹൃത്തുക്കളെയുമാണ്. ലക്‌നൗ സ്വദേശിയായ ഫഹദ് മാലിക്കും സൂഹൃത്തുക്കളുമാണ് വാരന്ത്യ നറുക്കെടുപ്പിൽ സമ്മാനം നേടിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്നുണ്ടെന്ന് ഫഹദ് പറഞ്ഞു. യുണൈറ്റഡ് കാര്‍ റെന്റല്‍ കമ്പനി അക്കൗണ്ടന്റായ ഫഹദ് മാലിക്കും മറ്റു 19 സുഹൃത്തുക്കളും ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പില്‍ മൂന്നു ലക്ഷം ദിര്‍ഹമാണ് (62.3 ലക്ഷം രൂപ) സമ്മാനം നേടിയത്. തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കൂ, ഭാഗ്യം ഒരിക്കല്‍ നിങ്ങളെ തേടിയെത്തുമെന്ന് ഫഹദ് സമ്മാനം നേടിയ ശേഷം പ്രതികരിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *