പച്ചപ്പ് കൊണ്ട് തണലേകാനൊരുങ്ങി കുവൈറ്റ്
കുവൈറ്റ്: പച്ചപ്പ് കൊണ്ട് തണലേകാനൊരുങ്ങി കുവൈറ്റ്. ഇതിൻ്റെ ഭാഗമായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി ജഹ്‌റ റിസർവിൽ പതിനായിരം സിദ്ർ തൈകൾ നട്ടുപിടിപ്പിച്ചു. കൂടാതെ, രാജ്യത്തെ കൂടുതൽ പച്ചപ്പ് നിറഞ്ഞതാക്കുവാൻ അതോറിറ്റി അധികൃതർ ഒരു മില്യൺ സിദ്ർ മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഒരുങ്ങുന്നതായും ഡയറക്ടർ ജനറലും ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് അബ്ദുള്ള അൽ അഹമ്മദ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മുന്നിൽ കണ്ടുകൊണ്ട് ജൈവവൈവിധ്യത്തിൻ്റെ ശതമാനം കൂടുതൽ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് കുവൈറ്റിന്റെ സംഭവാവനയാണിത്. മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിലൂടെ പൊടിക്കാറ്റ് കുറയ്ക്കാൻ സഹായിക്കും. കൂടാതെ കുവൈറ്റിനെ ഹരിത വിസ്തൃതി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb റിസർവുകളുടെ എണ്ണം വർധിപ്പിക്കും. അതിലൊന്ന് രാജ്യത്തിന്റെ ദക്ഷിണ ഭാഗത്തെ സീഡ് ബാങ്ക് ആയിരിക്കും. ഇതിന് ആവശ്യമായ നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)