Posted By Editor Editor Posted On

കുവൈറ്റിൽ നി​യ​മ​ലം​ഘ​ക​രാ​യ 107 പേ​ർ അ​റ​സ്​​റ്റി​ലാ​യി

കുവൈറ്റിൽ നി​യ​മ​ലം​ഘ​ക​രാ​യ 107 പേ​ർ അ​റ​സ്​​റ്റി​ലാ​യി. കു​വൈ​റ്റിലെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന ക്യാമ്പയിനിലാണ് ഇത്രയും പേർ അറസ്റ്റിലായത്. ഇവരിൽ 52 പേ​ർ താ​മ​സ നി​യ​മം ലം​ഘി​ച്ച്​ ക​ഴി​യു​ന്ന​വ​രും നാ​ലു​പേ​ർ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രും ര​ണ്ടു​പേ​ർ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളു​മാ​ണ്. 49 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്​ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ കൈ​വ​ശം വെ​ക്കാ​ത്ത​തി​നെ തുർന്നാ​ണ്. അറസ്റ്റിലായവരെ നിയമനടപടികൾക്കായി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി. രാ​ജ്യ​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb നാ​ടു​ക​ട​ത്ത​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്ന്​ ജ​യി​ലി​ൽ ആ​ളു​കു​റ​ഞ്ഞ​തോടെ പ​രി​ശോ​ധ​ന ചെ​റി​യ തോ​തി​ൽ വീ​ണ്ടും ആ​രം​ഭി​ക്കു​ക​യാ​ണ്. പി​ടി​യി​ലാ​കു​ന്ന​വ​രെ പാ​ർ​പ്പി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ പ​രി​ശോ​ധ​ന താത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *