Posted By editor1 Posted On

ജഹ്‌റ റിസർവിൽ പതിനായിരത്തോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു

കുവൈറ്റിലെ വൈവിധ്യവും, ഹരിതാഭ വിസ്തൃതിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി സംരക്ഷണ മേഖലയായ ജഹറ റിസർവിൽ പതിനായിരത്തോളം സിദർ വൃക്ഷത്തൈകൾ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നട്ടുപിടിപ്പിച്ചു. ജഹറ റിസർവ് ഡയറക്ടർ ബോർഡ്‌ ചെയർമാനായും പരിസ്ഥിതി സംരക്ഷണ സമിതി ഡയറക്ടർ ജനറലുമായ ഷെയ്ഖ് അബ്ദുല്ല അൽ അഹമ്മദിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തെ പരിസ്ഥിതി സംരക്ഷിക്കുവാനും, ഹരിതാഭം ആക്കുവാനും ഇനിയും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി പൊതു സമ്പർക്ക വിഭാഗം ഡയറക്ടർ ഷെയ്ഖ് അൽ ഇബ്രാഹിം പറഞ്ഞു. ഇതിനായി പരിസ്ഥിതി സന്നദ്ധ സംഘടനകളുടെയും പരിസ്ഥിതി സ്നേഹികളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb

Comments (0)

Leave a Reply

Your email address will not be published. Required fields are marked *