ജാബിർ വാക്സിനേഷൻ സെന്റർ ഭക്ഷ്യ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യ കേന്ദ്രമായി മാറ്റാൻ ആലോചന
കുവൈറ്റിലെ ജാബിർ ബ്രിഡ്ജ് വാക്സിനേഷൻ സെന്റർ ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ആരോഗ്യ കേന്ദ്രമായി മാറ്റിയേക്കും. റസ്റ്റോറന്റ്കളിലും, ഭക്ഷ്യ ഉൽപ്പന്ന മേഖലകളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രതിവർഷ ആരോഗ്യ പരിശോധന കേന്ദ്രം ആക്കാനാണ് ആലോചിക്കുന്നത്. നിലവിലെ ഈ തൊഴിലാളികളുടെ ആരോഗ്യ പരിശോധന കേന്ദ്രം പൗരന്മാർക്ക് സൗകര്യപ്രദമാകുന്ന രീതിയിൽ ഗാർഹിക തൊഴിലാളികളുടെ ആരോഗ്യ പരിശോധന കേന്ദ്രമാക്കി മാറ്റാനാണ് ആലോചിക്കുന്നത്. ഇതുകൂടാതെ മിഷിരിഫ്, സബഹാൻ എന്നീ മേഖലകളിൽ കമ്പനി തൊഴിലാളികൾക്കായി ഉടൻതന്നെ രണ്ട് ആരോഗ്യകേന്ദ്രങ്ങൾ കൂടി ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb
Comments (0)