Posted By editor1 Posted On

കുടുംബ സന്ദർശക വിസ; സർക്കുലർ പുറത്തിറങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും വിസ അനുവദിക്കുന്നതിൽ കാലതാമസം

കുവൈറ്റിൽ കുടുംബ സന്ദർശക വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സർക്കുലർ പുറപ്പെടുവിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും വിസ നൽകുന്നത് ഇതുവരെ പുനരാരംഭിക്കാൻ കഴിഞ്ഞില്ല. കോവിഡിനെ തുടർന്ന് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഈ മാസം 17ന് ആഭ്യന്തര മന്ത്രാലയം മാർച്ച് 20 മുതൽ കുടുംബ സന്ദർശക വിസകൾ അനുവദിക്കുമെന്ന് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതേതുടർന്ന് രാജ്യത്തെ ആറ് ഗവർണറേറ്റ്കളിലും പ്രവർത്തിക്കുന്ന താമസ രേഖ വിഭാഗം കാര്യാലയങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ ഓരോ ഗവർണറെയും ഉദ്യോഗസ്ഥർ വ്യത്യസ്ത വിവരങ്ങളാണ് അപേക്ഷകരെ അറിയിക്കുന്നത്. ചില ഗവർണറേറ്റ്കളിൽ 16 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സന്ദർശക വിസ അനുവദിക്കുന്നതിൽ നിയമപരമായ തടസ്സങ്ങൾ ഉണ്ടെന്ന് പറഞ്ഞാണ് അപേക്ഷകരെ തിരിച്ചയച്ചത്. ചിലയിടങ്ങളിൽ 16 വയസ്സിന് താഴെയുള്ള കുട്ടികളുടെയും അപേക്ഷ നിരസിച്ചു. ഇതോടെ വേനലവധിയോടനുബന്ധിച്ച് നാട്ടിൽ നിന്ന് കുടുംബങ്ങളെ കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്ന പലരും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്. അപേക്ഷകരുടെ കുറഞ്ഞ ശമ്പളപരിധി, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, മുതലായ വിഷയങ്ങളിൽ ഉദ്യോഗസ്ഥർക്ക് വ്യക്തമായ നിർദ്ദേശം ലഭിക്കാത്തതാണ് വിസ അനുവദിക്കാൻ വൈകുന്നതിന് കാരണമായി പറയുന്നത്. താമസ രേഖ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയായിരുന്ന അൻവർ അൽ ബർജ്ജസിന് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി സ്ഥാനക്കയറ്റം ലഭിച്ചതിനുശേഷം ഈ ഒഴിവിലേക്ക് പകര ആളെ കൊണ്ടുവരികയോ, മറ്റൊരാളെ ചുമതല ഏൽപ്പിക്കുകയും ചെയ്തിട്ടില്ല. ഈ വിഷയങ്ങളിലെല്ലാം പരിഹാരം കണ്ടതിനുശേഷം മാത്രമേ, കുടുംബ സന്ദർശക വിസകൾ നൽകുന്നത് നടപ്പിലാക്കുക എന്നതാണ് മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന സൂചന.കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb

Comments (0)

Leave a Reply

Your email address will not be published. Required fields are marked *