റസിഡൻസി നിയമത്തിലെ മാറ്റങ്ങൾ ചർച്ച ചെയ്ത് പ്രത്യേക സമിതി
പ്രതിരോധം, ഇന്റീരിയറുമായി ബന്ധപ്പെട്ട പ്രത്യേക കമ്മിറ്റി പാർലമെന്റിൽ വിദേശികൾക്കുള്ള താമസ നിയമത്തിലെ പ്രധാന ഭേദഗതികൾ ചർച്ച ചെയ്തു. വിദേശ നിക്ഷേപകർക്ക് 15 വർഷം വരെ റസിഡൻസ് പെർമിറ്റ് നൽകുന്നതിനെ പറ്റിയും ചർച്ച നടത്തി. കുവൈറ്റ് സ്ത്രീകൾക്ക് അവരുടെ വിദേശികളായ ഭർത്താക്കന്മാരെയും, കുട്ടികളെയും സ്പോൺസർ ചെയ്യാൻ ഈ ഭേദഗതികൾ അനുവദിക്കുന്നു. വിവാഹമോചിതരായവരോ, കുവൈറ്റിലെ വിധവകളോ ആയ വിദേശ സ്ത്രീകൾക്ക് കുട്ടികളുണ്ടെങ്കിൽ അവർക്ക് താമസാവകാശം നേടാനും അവകാശമുണ്ട്.കൂടാതെ വിസിറ്റ് വിസയിലുള്ള പ്രവാസികൾ, വിസ പുതുക്കിയിട്ടില്ലെങ്കിൽ മൂന്ന് മാസത്തിന് ശേഷം പോകണം. പ്രവാസികൾക്ക് അഞ്ച് വർഷം വരെ റസിഡൻസ് പെർമിറ്റ് ലഭിക്കും. അതേസമയം കുവൈറ്റ് സ്ത്രീകളുടെ മക്കൾക്കും റിയൽ എസ്റ്റേറ്റ് ഉടമകൾക്കും 10 വർഷം വരെ റസിഡൻസ് പെർമിറ്റ് ലഭിക്കും. രണ്ടും ഒരേ സമയത്തേക്ക് പുതുക്കാവുന്നതാണ്. വിദേശ നിക്ഷേപകർക്ക് 15 വർഷം വരെ റസിഡൻസ് പെർമിറ്റ് ലഭിക്കും. ഗാർഹിക തൊഴിലാളികളുടെ രാജ്യത്തിന് പുറത്ത് താമസിക്കുന്നതിന്റെ കാലാവധി നാല് മാസം മാത്രമാണ്, അല്ലാത്തപക്ഷം അവരുടെ താമസം റദ്ദാക്കപ്പെടും. രാജിവെക്കുകയോ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുകയോ ചെയ്യുന്ന പ്രവാസികൾക്ക് അവരുടെ മുൻ തൊഴിലുടമകൾ സമ്മതിച്ചാൽ മറ്റുള്ളവരിൽ നിന്ന് ജോലി തേടാം.
ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫ് അൽ സബാഹും ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ഭേദഗതികൾ വോട്ടുചെയ്യാൻ വീണ്ടും യോഗം ചേരാൻ തീരുമാനിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb
Comments (0)