കോവിഡ് മഹാമാരി 68 ശതമാനം സ്ത്രീകളിൽ മാനസിക ഉൽക്കണ്ഠ വർദ്ധിപ്പിച്ചതായി പഠനം
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളിൽ കോവിഡ് സ്ത്രീകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയതായി റിപ്പോർട്ട്. ഏകദേശം 68 ശതമാനത്തോളം സ്ത്രീകളിലും ഉൽക്കണ്ഠ വർധിച്ചതായി കണ്ടെത്തി. കൂടാതെ 59 ശതമാനം സ്ത്രീകളിൽ വൈറസ് ബാധ ഉണ്ടാകുമോ എന്ന ഭയം മൂലം ഉൽകണ്ഠ ഉണ്ടായതായും പഠനം വ്യക്തമാക്കുന്നു. 53 ശതമാനത്തോളം സ്ത്രീ തൊഴിലാളികൾക്ക് ഇടയിലും വിദ്യാർഥികൾക്കിടയിലും ജോലി നഷ്ടമാകുമോ എന്നും, വരുമാനം നഷ്ടമാകുമോ എന്നുമുള്ള ഭയം ഉണ്ടായതായും പഠനത്തിൽ പറയുന്നു. ദി ഇമ്പാക്ട് ഓഫ് കോവിഡ്-19 എപ്പിഡെമിക് ഓൺ വിമൻസ് റൈറ്റ്സ് ഇൻ കുവൈറ്റ് എന്നപേരിൽ കുവൈറ്റ് സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ ഗവേഷകർ ആയ ഡോ: ഫൗസി അൽ ഷമി, സലാഹ് അൽ ഹസൻ എന്നിവരാണ് ഈ വിഷയത്തിൽ പഠനം നടത്തിയത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb
Comments (0)