Posted By editor1 Posted On

കഴിഞ്ഞ വർഷം പിടികൂടിയത് 71 ദശലക്ഷം ദിനാർ വിലമതിക്കുന്ന മയക്കുമരുന്നും മദ്യവും

ആഭ്യന്തര മന്ത്രാലയം 2021-ൽ ഏകദേശം 71 ദശലക്ഷം ദിനാർ വിലമതിക്കുന്ന വിവിധ മയക്കുമരുന്നുകളും മദ്യവും പിടിച്ചെടുത്തു. നിയമനടപടികൾക്ക് ശേഷം ഇവ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. 2021-ൽ ഏകദേശം 1,750 കിലോഗ്രാം കഞ്ചാവാണ് അധികൃതർ പിടിച്ചെടുത്തത്. ഇതിന്റെ വിപണി മൂല്യം ഏകദേശം 6 ദശലക്ഷം ദിനാർ ആണ്. 50 ദശലക്ഷം ദിനാർ മൂല്യം കണക്കാക്കുന്ന 10 ദശലക്ഷം ഗുളികകളും വിവിധ തരത്തിലുള്ള സൈക്കോട്രോപിക് പദാർത്ഥങ്ങളും കുവൈത്ത് പിടിച്ചെടുത്തു. കൂടാതെ ഏകദേശം 6 ദശലക്ഷം ദിനാർ വിപണി മൂല്യമുള്ള 223 കിലോയോളം രാസവസ്തുക്കളും, 7 ദശലക്ഷം ദിനാർ വിപണി മൂല്യമുള്ള 190 കിലോ ഷാബുവും ഈ കാലയളവിൽ പിടിച്ചെടുത്തിട്ടുണ്ട്. 300,000 ദിനാർ മൂല്യം വരുന്ന ഇറക്കുമതി ചെയ്ത 3600 കുപ്പി മദ്യവും 48 ബാരൽ നാടൻ മദ്യവും പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിൽ പ്രതികളായ 3,150 പേർ ഈ വർഷം പിടിയിലായി. ഇതിൽ 1,650 പൗരന്മാരും 300 ഈജിപ്തുകാരും ബാക്കിയുള്ളവർ സിറിയൻ, ലെബനീസ്, ഇന്ത്യൻ, ബംഗാളി, പാകിസ്ഥാൻ എന്നീ രാജ്യക്കാരുമാണ്. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb

https://www.kuwaitvarthakal.com/2022/01/31/do-you-like-friendship-circles-but-with-this-you-can-talk-to-people-all-over-the-world/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *