Posted By editor1 Posted On

രാജ്യത്ത് സുരക്ഷാ ക്യാമറ നിരീക്ഷണം വർദ്ധിപ്പിക്കും

രാജ്യത്ത് എല്ലാ മേഖലകളിലും കൂടുതൽ സുരക്ഷ ക്യാമറകൾ സ്ഥാപിക്കനൊരുങ്ങി ആഭ്യന്തര മന്ത്രാലയം. ഉപപ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് അൽ-നവാഫ് രാജ്യത്തുടനീളം സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ പ്രദേശങ്ങളിലും സുരക്ഷാ ക്യാമറകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത അറിയിച്ചു. ബാങ്കിന്റെ സുരക്ഷാ ക്യാമറ സംവിധാനങ്ങളും ഓട്ടോമേറ്റഡ് വാണിംഗ് സിസ്റ്റങ്ങളും എമർജൻസി ഓപ്പറേഷൻ റൂം 112-മായി സ്വയമേവ ബന്ധിപ്പിക്കുന്നതും സംയോജിപ്പിക്കുന്നതും വേഗത്തിലാക്കാനും ആഭ്യന്തര മന്ത്രാലയം ബാങ്കുകളോട് ആവശ്യപ്പെട്ടു.കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M

Comments (0)

Leave a Reply

Your email address will not be published. Required fields are marked *