Posted By editor1 Posted On

യാത്രക്കാരന്റെ ബാഗിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ പോർട്ടർക്ക് തടവും പിഴയും

യാത്രക്കാരന്റെ ബാഗിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ ദുബായ് വിമാനത്താവളത്തിലെ 29 കാരനായ പോർട്ടറിന് മൂന്ന് മാസം തടവും 28,000 ദിർഹം പിഴയും ശിക്ഷ. തടവുശിക്ഷയ്ക്ക് ശേഷം പ്രവാസിയെ നാടുകടത്താൻ ദുബായ് ക്രിമിനൽ കോടതി ഉത്തരവിട്ടു. ബാഗിൽ നിന്ന് മോഷ്ടിച്ച ആറ് മൊബൈൽ ഫോണുകൾ സൺഗ്ലാസ് വാങ്ങാൻ പകുതി വിലയ്ക്ക് താൻ വിറ്റതായി ഏഷ്യക്കാരൻ കോടതിയെ അറിയിച്ചു. 2021 മാർച്ചിൽ നാട്ടിലെത്തിയ ഏഷ്യൻ യാത്രക്കാരന്റെ ബാഗിൽ നിന്നാണ് മൊബൈൽ ഫോൺ മോഷ്ടിച്ചത്. സിഐഡി ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിൽ താൻ മൊബൈൽ ഫോണുകൾ മോഷ്ടിച്ചതായും അവയിൽ അഞ്ചെണ്ണം 10,000 ദിർഹത്തിന് മൊബൈൽ ഫോൺ കടയിൽ വിറ്റതായും ഇയാൾ സമ്മതിച്ചു. 5,000 ദിർഹം വിലയുള്ള സൺഗ്ലാസ്, ക്യാമറ, മൊബൈൽ ഫോൺ, വയർലെസ് ഹെഡ്‌സെറ്റ്, എന്നിവ വാങ്ങാൻ ഈ തുക ഉപയോഗിച്ചതായും പ്രതി പറഞ്ഞു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M

Comments (0)

Leave a Reply

Your email address will not be published. Required fields are marked *