വ്യാജ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയതിന് നഴ്സിന് നാല് വർഷം തടവ്
കുവൈറ്റിൽ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചു നൽകിയ പ്രവാസി നഴ്സിന് 4 വർഷം തടവ്. ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഈജിപ്ഷ്യൻ നഴ്‌സിനാണ് അപ്പീൽ കോടതി 4 വർഷം തടവ് വിധിച്ചത്. നഴ്‌സിന് 100 കെ.ഡി നൽകി വ്യാജ വാക്‌സിനേഷൻ രേഖ കൈപ്പറ്റിയ പ്രവാസിക്ക് 7 വർഷം തടവും, 800 ദിനാർ പിഴയും, കൂടാതെ നാടുകടത്താനുമാണ് ശിക്ഷ. വാക്‌സിനേഷൻ എടുക്കാൻ വിസമ്മതിച്ച ഇയാൾ യാത്രാ ആവശ്യങ്ങൾക്കായി നഴ്‌സിന്റെ സഹായത്തോടെ വ്യാജ വാക്‌സിൻ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാണ് റിപ്പോർട്ട്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M
Comments (0)