Posted By editor1 Posted On

പുതിയ തീരുമാനങ്ങളുമായി എംഒഇ: പ്രിൻസിപ്പൽമാർക്ക് ഒരു സ്കൂളിൽ പരമാവധി തുടരാനാകുന്ന കാലാവധി 10 വർഷം

സ്കൂൾ പ്രിൻസിപ്പൽമാരെയും അസിസ്റ്റന്റ് പ്രിൻസിപ്പൽമാരെയും മാറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനവുമായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. അലി അൽ മുദാഫ്. പ്രിൻസിപ്പൽമാർക്കും അസിസ്റ്റന്റ് പ്രിൻസിപ്പൽമാർക്കും ഒരേ സ്‌കൂളിൽ തുടരാനുള്ള പരമാവധി കാലം അവർ ചുമതലയേറ്റ തീയതി മുതൽ തുടർച്ചയായി പത്ത് വർഷമാണെന്നും അതിനുശേഷം അവരെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റണമെന്നും തീരുമാനത്തിൽ പറയുന്നു. കൂടാതെ, ഒരേ സ്‌കൂളിൽ പരമാവധി വർഷങ്ങളോളം ജോലി ചെയ്ത സ്‌കൂൾ പ്രിൻസിപ്പൽമാരെയും, അസിസ്റ്റന്റ് പ്രിൻസിപ്പൽമാരെയും ഓരോ അധ്യയന വർഷവും സെപ്റ്റംബർ 1 മുതൽ സ്ഥലം മാറ്റും. ഈ തീരുമാനം പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരും. അതിന് വിരുദ്ധമായ എല്ലാ തീരുമാനങ്ങളും റദ്ദാക്കപ്പെടുകയും ചെയ്യും. യോഗ്യതയുള്ള അധികാരികൾ ഈ തീരുമാനം നടപ്പിലാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M

Comments (0)

Leave a Reply

Your email address will not be published. Required fields are marked *