അർദിയ കൊലക്കേസ് പ്രതിയുടെ ആത്മഹത്യ: സെൻട്രൽ ജയിൽ സുരക്ഷ ശക്തമാക്കി
കുവൈറ്റിലെ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. സെൻട്രൽ ജയിലിനുള്ളിൽ നിരീക്ഷണ ക്യാമറകളും, കനത്ത സുരക്ഷയും ഉണ്ടായിരുന്നിട്ടും പ്രതിയുടെ ആത്മഹത്യയിലേക്ക് നയിക്കുന്ന പോരായ്മകളും സുരക്ഷാ വീഴ്ചകളും അന്വേഷിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സംഭവദിവസം പ്രതികളുമായി സമ്പർക്കം പുലർത്തിയ എല്ലാ സന്ദർശകരെയും, അധികൃതർ വിളിച്ചുവരുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് അൽ നവാഫ് സംഭവത്തിന്റെ വിശദാംശങ്ങളിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ സെൻട്രൽ ജയിലിൽ സുരക്ഷാ നടപടികളും ശക്തമാക്കി. നിയമം അനുശാസിക്കുന്ന നിരോധിത വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിന് സെല്ലുകളിൽ റെയ്ഡുകൾ നടത്തുക, സന്ദർശകർക്കുള്ള പരിശോധനാ നടപടികൾ കർശനമാക്കുക തുടങ്ങിയവ കർശന നിയന്ത്രണത്തോടെ നടപ്പാക്കുമെന്ന് കൂട്ടിച്ചേർത്തു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ ദിന്നപ്പാടു ഗ്രാമത്തിൽ നിന്നുള്ള 35 കാരനായ പില്ലോല വെങ്കിടേഷിനെ ബുധനാഴ്ച രാത്രിയാണ് സെൻട്രൽ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ആദ്യം നടന്ന കൂട്ടകൊലക്കേസിലെ പ്രതിയായിരുന്നു ഇയാൾ. രണ്ട് വർഷം മുമ്പാണ് വെങ്കിടേഷും ഭാര്യ സ്വാതിയും കുവൈറ്റിലെത്തിയത്. ഭാര്യ സ്വാതിയെ അഞ്ച് ദിവസം മുമ്പാണ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M
Comments (0)