കുവൈറ്റ് അർദിയ കൂട്ടകൊലക്കേസ് പ്രതിയെ ജയിലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
കുവൈറ്റിലെ അർദിയയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആന്ദ്ര കടപ്പ ജില്ല സ്വദേശി വില്ലോട്ട വെങ്കടെഷിനെയാണ് ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. സെല്ലിനുള്ളിലെ ഇരുനില കട്ടിലിൽ കഴുത്തിൽ തുണി മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. ഈ മാസം 3 നാണ് കുവൈറ്റ് സ്വദേശികളായ അഹമ്മദ് ( 80 ) ഭാര്യ ഖാലിദ ( 50 ) മകൾ അസ്മ ( 18 ) എന്നിവരെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇതേ വീട്ടിലെ ഗാർഹിക തൊഴിലാളിയുടെ ഭർത്താവായിരുന്നു പ്രതി. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. കൊല്ലപ്പെട്ടവരിൽ ഒരാൾ പ്രതിയുമായി വിസ കച്ചവടം നടത്തുകയും, ഇതിന്റെ ഭാഗമായി ഇയാളിൽ നിന്ന് 900 ദിനാർ വാങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യലിൽ നൽകിയ മൊഴിയിൽ വെളിപ്പെടുത്തിയത്. രാജ്യത്തെ തന്നെ ഞെട്ടിച്ച പ്രമാദമായ കേസിലെ പ്രതി ആത്മഹത്യ ചെയ്തതോടെ ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ് ഉദ്യോഗസ്ഥർ. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M
Comments (0)