Posted By editor1 Posted On

കുവൈറ്റിൽ കുട്ടികൾക്കിടയിലെ ക്യാൻസർ നിരക്ക് 4.3 ശതമാനം

കുവൈറ്റിൽ മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികൾക്കിടയിൽ കാൻസർ നിരക്ക് കുറവാണെന്ന് ദേശീയ ക്യാൻസർ ബോധവൽക്കരണ ക്യാമ്പയിൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ സലാഹ്. 2017 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ആകെ ക്യാൻസർ ബാധിതരായവരിൽ 4.3 ശതമാനം മാത്രം കുട്ടികളാണുള്ളത്. ആകെ 120 കുട്ടികൾ. ക്യാൻസർ ബാധിച്ച കുട്ടികളിൽ 52.1 ശതമാനം ആൺകുട്ടികളാണ്. ഇതിൽ 53.8 ശതമാനം പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾ. 40.3 ശതമാനം കേസുകൾ ഹെമറ്റോമ ആണെന്ന് രോഗനിർണയം നടത്തിയിട്ടുണ്ട്. 55.5 ശതമാനം കുട്ടികൾക്ക് ടിഷ്യൂ ട്യൂമറുകൾ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. രോഗികളായ കുട്ടികളെ 29.4 ശതമാനം കുട്ടികൾ ശാസ്ത്രക്രിയ വേണ്ടവരാണ്. 74.8 ശതമാനം കുട്ടികൾക്ക് കീമോതെറാപ്പിയും, 14.3 ശതമാനം കുട്ടികൾക്ക് റേഡിയോ തെറാപ്പിയും നടത്തിയിട്ടുണ്ട്. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M

Comments (0)

Leave a Reply

Your email address will not be published. Required fields are marked *