Posted By editor1 Posted On

കുവൈറ്റിലെ റസ്റ്റോറന്റ് കഫേ മേഖലകളിൽ പ്രവാസി തൊഴിലാളികളുടെ കുതിപ്പ്

കോവിഡ് മഹാമാരിക്ക് ശേഷം കുവൈറ്റിലെ റസ്റ്റോറന്റ്, കഫേ മേഖലകളിൽ പ്രവാസി തൊഴിലവസരങ്ങളുടെ കുതിപ്പ്. സ്വകാര്യമേഖലയിലെ ദേശീയ, വിദേശ തൊഴിലാളികളുടെ സൂചകങ്ങളിൽ കുതിച്ചുചാട്ടം ഉണ്ടായതായാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ കണക്കുകൾ വ്യക്തമാക്കുന്നത്. താമസ- ഭക്ഷണ സേവന മേഖലകളിൽ ആണ് തൊഴിൽ നിരക്ക് ഗണ്യമായി വർധിച്ചത്. എന്നാൽ നിർമ്മാണം, കൃഷി, മത്സ്യബന്ധനം, ചില്ലറവിൽപ്പന,മോട്ടോർ വാഹനങ്ങളുടെയും, മോട്ടോർ സൈക്കിളുകളുടെയും അറ്റകുറ്റപ്പണികൾ, ജലവിതരണം എന്നിവയിൽ ഗണ്യമായ കുറവുണ്ടായി. റസ്റ്ററന്റുകൾ, കഫേകൾ, ഹോട്ടലുകൾ എന്നിവയുൾപ്പെടെയുള്ള താമസ- ഭക്ഷണ സേവനമേഖലയിൽ 2018 നും 2021 നും ഇടയിൽ 93,776 എന്ന നിരക്കിൽ നിന്നും 831, 5,79 തൊഴിലാളികൾ ആയി മാറി. 737,803 തൊഴിലാളികളുടെ വർധനയാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M

Comments (0)

Leave a Reply

Your email address will not be published. Required fields are marked *