Posted By editor1 Posted On

കുവൈറ്റിൽ കാലാവസ്ഥ മെച്ചപ്പെടുന്നതോടെ മത്സ്യവില കുറയാൻ സാധ്യത

വരുംദിവസങ്ങളിൽ കുവൈറ്റ്‌ മത്സ്യ മാർക്കറ്റിൽ സമൃദ്ധമായ നാടൻ മത്സ്യം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈറ്റ് ഫെഡറേഷൻ ഓഫ് ഫിഷർമെൻ മേധാവി ദാഹെർ അൽ-സുവയാൻ പറഞ്ഞു. പ്രത്യേകിച്ചും വിശുദ്ധ റമദാൻ മാസത്തിൽ കാലാവസ്ഥയിൽ കൂടുതൽ ചൂട് തുടരുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് മീൻ പിടിക്കാൻ അനുകൂലമായ സാഹചര്യങ്ങളായിരിക്കും. കൂടാതെ ഈ സമയത്ത് കുവൈറ്റിന്റെ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം വർദ്ധിക്കുകയും, മത്സ്യ വില കുറയുകയും ചെയ്യും. നുവൈബി, അൽ-ഷാം, അൽ-ഷിം തുടങ്ങിയ മത്സ്യങ്ങളുടെ വില നിലവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സുബൈദി, ചെമ്മീൻ, മുള്ളറ്റ് തുടങ്ങിയ ചില പ്രത്യേകതരം മത്സ്യങ്ങളുടെ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തുന്ന സീസണുകളുടെ കാര്യത്തിലും, കുവൈറ്റിലെ സമുദ്രാതിർത്തിക്കുള്ളിൽ മത്സ്യബന്ധനം നിയന്ത്രിക്കുന്ന മറ്റ് നിയമങ്ങളും, തീരുമാനങ്ങളും പാലിക്കാനും മത്സ്യത്തൊഴിലാളികളോട് അൽ സുവയ്യൻ ആഹ്വാനം ചെയ്തു. പ്രജനന പ്രക്രിയയെ സഹായിക്കാനും, അതുവഴി അവയുടെ സീസണിൽ ധാരാളം മത്സ്യങ്ങൾ ലഭ്യമാവുകയും രാജ്യത്തെ ഭക്ഷ്യസുരക്ഷാ മേഖലയിലെ ശ്രമങ്ങളെ സഹായിക്കുകയും ചെയ്യുന്നു. മൽസ്യത്തൊഴിലാളികൾ നേരിടുന്ന വിവിധ വെല്ലുവിളികളെ മറികടക്കാനുള്ള യൂണിയന്റെ ശ്രമത്തെ പബ്ലിക് അതോറിറ്റി ഓഫ് അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സ്, മറ്റ് ബോഡികൾ എന്നിവയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് മറികടക്കാമെന്ന് അദ്ദേഹം അറിയിച്ചു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M

Comments (0)

Leave a Reply

Your email address will not be published. Required fields are marked *