Posted By editor1 Posted On

കുവൈറ്റിൽ ഇതുവരെ 25,000 കുട്ടികൾക്ക് വാക്സിനേഷൻ നൽകി

കുവൈറ്റിൽ കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നത് വേഗത്തിലാക്കി അധികൃതർ. അഞ്ച് വയസ്സിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകിവരുന്നത്. ഈ വിഭാഗത്തിൽ ഇതുവരെ ഇരുപത്തിഅയ്യായിരം കുട്ടികൾ വാക്‌സിൻ സ്വീകരിച്ചതായാണ് റിപ്പോർട്ട്. ഈ ഈ പ്രായത്തിലുള്ള ആറ് ശതമാനം കുട്ടികൾക്ക് വാക്‌സിൻ ലഭിച്ചു. ഫെബ്രുവരി ആദ്യം കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതി ലഭിച്ചതിനെ തുടർനന്നാണ് വാക്‌സിൻ നൽകി തുടങ്ങിയത്. അന്നുമുതൽ ഇന്ന് വരെയുള്ള കണക്കുകൾ ആണിത്. ആകെ 430,000 കുട്ടികളാണ് ഈ വിഭാഗത്തിലുള്ളത്. മിഷ്റഫിലെ കുവൈറ്റ് വാക്സിനേഷൻ കേന്ദ്രത്തിലെ ഹാൾ അഞ്ചിലാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നത്. കൂടാതെ രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണ്. ആദ്യത്തെ ഡോസ് വാക്സിൻ എടുത്ത് 8 ആഴ്ച ഇടവേളയ്ക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M

Comments (0)

Leave a Reply

Your email address will not be published. Required fields are marked *