Posted By editor1 Posted On

ശ്മശാനത്തിൽ ശവസംസ്കാര ചടങ്ങുകളുടെ ഫോട്ടോ എടുത്താൽ 5000 KD വരെ പിഴ

കുവൈറ്റിൽ ശവക്കുഴികൾ നശിപ്പിക്കുന്നവർക്കും, ശ്മശാനത്തിൽ ശവസംസ്‌കാരത്തിന്റെ ഫോട്ടോ എടുക്കുന്നവർക്കും 5,000 KD വരെ പിഴ ചുമത്തുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ഫ്യൂണറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. ഫൈസൽ അൽ അവാദി പറഞ്ഞു. രാഷ്ട്രീയക്കാരുടെയും, കായികതാരങ്ങളുടെയും, മറ്റ് പ്രശസ്തരായ ആളുകളുടെയും ശവസംസ്‌കാര ചടങ്ങുകൾക്ക് ആളുകൾ തടിച്ചുകൂടുന്നത് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇഷ്ട്ടമായില്ലെന്ന് വന്നേക്കാം. അതിനാൽ ഇത്തരത്തിൽ ആളുകൾ തടിച്ചുകൂടുന്നത് തടയാനും, ശ്മശാനത്തിൽ എല്ലാത്തരം ക്യാമറകളും ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനുമുള്ള സർക്കുലർ നിലവിൽ വന്നിരുന്നു. ഗതാഗതം, കഴുകൽ, കഫം ചെയ്യൽ, സംസ്‌കരിക്കൽ എന്നിവയ്‌ക്കിടെ പവിത്രത സംരക്ഷിക്കപ്പെടണമെന്നും ആർട്ടിക്കിൾ പ്രസ്‌താവിക്കുന്നു. ആരെങ്കിലും ഇത് ലംഘിച്ചാൽ 2,000 ദിനാറിൽ കുറയാത്തതും 5,000 ദിനാറിൽ കൂടാത്തതുമായ പിഴ ശിക്ഷയായി ലഭിക്കുന്നതായിരിക്കും. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M

https://www.kuwaitvarthakal.com/2022/03/15/pcr-test-is-no-longer-mandatory-for-students-and-teachers-who-have-not-been-vaccinated/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *