2021-ൽ KD 595,000 ലാഭമുണ്ടാക്കി കുവൈറ്റ് ഹോട്ടൽസ് കമ്പനി
2021 സാമ്പത്തിക വർഷത്തിൽ 595,575 KD ലാഭം കൈവരിച്ച് കുവൈറ്റ് ഹോട്ടൽസ് കമ്പനി. 2020 ലെ ഇതേ കാലയളവിൽ 78,683 KD ലാഭം ഉണ്ടായിരുന്നു. 2020-ന്റെ അവസാനത്തിൽ പ്രഖ്യാപിച്ച 1.36 ഫിൽസിന്റെ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ 2021-ലെ ഒരു ഷെയറിന്റെ വരുമാനം 10.56 ഫിൽസ് ആയിരുന്നു. കുവൈറ്റ് ഹോട്ടൽസ് കമ്പനിയുടെ ഡയറക്ടർ ബോർഡ്, കമ്പനിയുടെ ഷെയർഹോൾഡർമാരുടെയും, റെഗുലേറ്ററി അതോറിറ്റികളുടെയും ജനറൽ അസംബ്ലിയുടെ അംഗീകാരത്തിന് വിധേയമായി 5% (ഓരോ ഷെയറിനും 5 ഫിൽസ്) എന്ന നിരക്കിൽ ക്യാഷ് ഡിവിഡന്റ് വിതരണം ചെയ്യാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഭക്ഷ്യ-പാനീയ മേഖലയുമായി ബന്ധപ്പെട്ട് ഡയറക്ടർ ബോർഡ് എടുത്ത തന്ത്രപരമായ തീരുമാനങ്ങളാണ് 874% ലാഭത്തിലേക്ക് മാറാൻ കാരണമെന്ന് കുവൈത്ത് ഹോട്ടൽ കമ്പനി സിഇഒ ഫൗസി അൽ മുസല്ലവും, വൈസ് പ്രസിഡന്റും പറഞ്ഞു. 2020-ൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം കമ്പനിയുടെ ഹെഡ്ജിംഗ് നയത്തിലും, കോവിഡ് കാലഘട്ടത്തിലെ രണ്ടാം വർഷത്തിലെ ഹോട്ടലുകളുടെ പ്രകടനത്തിലും, ശ്രദ്ധേയമായ പുരോഗതിയുണ്ടായി. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M
Comments (0)