Posted By editor1 Posted On

പ്രവാസികൾക്ക് സന്തോഷവാർത്ത; വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കാം

വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാനും, അന്താരാഷ്ട്ര വിമാന ഗതാഗതം പുനരാരംഭിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനത്തോടെ വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കാൻ സാധ്യത. മാർച്ച് 27 മുതലാണ് പുതിയ തീരുമാനങ്ങൾ നടപ്പിലാക്കുന്നത്. ഇതിനുശേഷം വിമാന ടിക്കറ്റ് നിരക്കിൽ 40 ശതമാനത്തോളം കുറവ് വരുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. രണ്ടു വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം യാത്രകൾ സജീവമാവുകയും, ലോകമെമ്പാടുമുള്ള എയർലൈനുകൾ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ലുഫ്താന്‍സ എയര്‍ലൈന്‍സും അതിന്റെ ഗ്രൂപ്പ് കാരിയറായ സ്വിസ് ഇന്റര്‍നാഷനല്‍ എയര്‍ ലൈന്‍സും വരും മാസങ്ങളില്‍ നിലവിലേതിനേക്കാള്‍ ഇരട്ടി വിമാനങ്ങള്‍ സര്‍വിസ് നടത്തും. സിംഗപ്പൂര്‍ എയര്‍ലൈന്‍സും വിമാനങ്ങള്‍ 17 ശതമാനം വര്‍ധിപ്പിക്കും. ഇന്ത്യന്‍ കമ്പനിയായ ഇന്‍ഡിഗോ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 100 ആഗോള വിമാന സര്‍വിസുകള്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. കോവിഡിനെ തുടര്‍ന്ന് സാധാരണ അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നിരോധിച്ചതോടെ മറ്റ് രാജ്യങ്ങളുമായുള്ള എയര്‍ ബബിള്‍ കരാറുകള്‍ക്ക് കീഴിലാണ് ഇന്ത്യ വിമാന സര്‍വിസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം പരിമിതമായ സീറ്റുകൾ മാത്രം ഉണ്ടായിരുന്നതാണ് ടിക്കറ്റ് നിരക്കിലെ വർധനവിന് കാരണം ആയിരുന്നത്. വിമാനസർവീസുകൾ സാധാരണനിലയിലേക്ക് തിരിച്ചെത്തുന്നതോടെ ആവശ്യ സീറ്റുകളും ഉണ്ടാകും. ഇത് ടിക്കറ്റ് നിരക്ക് കുറയുന്നതിന് കാരണമാകും. വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M

Comments (0)

Leave a Reply

Your email address will not be published. Required fields are marked *