ഫിലിപ്പിനോ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി 174 ലൈസൻസുള്ള ഓഫീസുകൾക്ക് അംഗീകാരം നൽകി എംബസി
കുവൈറ്റിലെ ഫിലിപ്പീൻസ് എംബസി ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ള ഫിലിപ്പീൻസ് തൊഴിലാളികളെ കുവൈറ്റിലേക്ക് കൊണ്ടുവരാൻ അനുമതിയുള്ള ഓഫീസുകളുടെയും ഏജൻസികളുടെയും ലിസ്റ്റ് പുതുക്കി. റിക്രൂട്ട്‌മെന്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് സർക്കാർ ഏജൻസികളിൽ നിന്ന് ലൈസൻസ് നേടിയ 420 ഓഫീസുകളിൽ 174 എണ്ണത്തിന്റെ പേരുകൾ പുതുക്കിയ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ഫിലിപ്പീൻസ് എംബസി അംഗീകരിച്ച പട്ടിക രാജ്യത്തെ തൊഴിൽ റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന മൊത്തം ഓഫീസുകളുടെ 41.4% പ്രതിനിധീകരിക്കുന്നതാണ്. ഫിലിപ്പീൻസിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്ന അംഗീകൃതമല്ലാത്തവരുമായി ബന്ധപെടുന്നതിനെതിരെ ഫിലിപ്പൈൻ എംബസി സർക്കുലറിൽ മുന്നറിയിപ്പും നൽകി. വയോജന പരിപാലനത്തിനുള്ള ഹോം സേവനങ്ങൾക്കായി പരസ്യം ചെയ്യുന്ന വ്യാജ ഓഫീസുകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്താൻ ആഭ്യന്തര മന്ത്രാലയവുമായി സഹകരണമുണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വൃത്തങ്ങൾ അറിയിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M
Comments (0)