Posted By Editor Editor Posted On

കുവൈത്തിൽ മുൻ അമീറുമാരുടെ ഖബറുകൾ തകർത്ത സംഭവത്തിൽ അന്വേഷണം ഊർജിതം

അന്തരിച്ച കുവൈത്ത്‌ അമീറുമാരായ ഷെയ്ഖ് ജാബർ അൽ അഹമ്മദ്, ഷെയ്ഖ് സ’അദ്‌ അബ്ദുല്ല അൽ സാലെം, ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹ്‌ എന്നിവരുടേ ഖബറുകൾ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി അധികൃതർ.ഫോറൻസിക് തെളിവുകളും സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്റുമാരും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചയുടൻ നടപടിയെടുത്തതായും സംഭവത്തിന്റെ വിശദാംശങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായും സുരക്ഷാ വൃത്തങ്ങൾ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു .സംഭവ സ്ഥലത്ത്‌ നിന്നും വിരലടയാളം ഉൾപ്പെടെയുള്ള
ഫോറൻസിക് തെളിവുകൾ ശേഖരിച്ചു.. ദിനേനെ നൂറു കണക്കിനു പേർ സന്ദർശനം നടത്തുന്ന സ്മശാനത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നില്ല .സംഭവത്തിൽ ദേശീയ സുരക്ഷാ ഏജൻസിയുടെ നേതൃത്വത്തിലാണു അന്വേഷണം പുരോഗമിക്കുന്നത് .കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M

Comments (0)

Leave a Reply

Your email address will not be published. Required fields are marked *