Posted By Editor Editor Posted On

2021ൽ കുവൈറ്റിൽ ചോക്ലേറ്റ് ഉപയോ​ഗം ഗണ്യമായി കുറഞ്ഞു

2021 ൽ കുവൈറ്റുകാരുടെ ചോക്ലേറ്റ് ഉപയോ​ഗത്തിൽ ​ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ടുകൾ. ആരോ​ഗ്യവകുപ്പ് അധികൃതർ ഏർപ്പെടുത്തിയ മുൻകരുതൽ നടപടികളുടെ ഭാ​ഗമായാണ് ചോക്ലേറ്റ് ഉപയോ​ഗത്തിൽ കുറവുണ്ടായത്. ഏകദേശം 41 % കുറവുണ്ടായതായാണ് കണക്കുകൾ പറയുന്നത്. ചോക്ലേറ്റ് ഉപഭോഗ രാജ്യങ്ങളിൽ കുവൈറ്റ് മുൻപന്തിയിൽ എത്തിയതിന് ശേഷം പ്രതിവർഷം ഒരാൾ 3 കിലോഗ്രാം എന്ന നിരക്കിൽ ഉപയോ​ഗിച്ചിരുന്നു. 2021ലെ അവസാന ഒമ്പത് മാസങ്ങളിൽ കുവൈറ്റിന്റെ മൊത്തം ചോക്ലേറ്റ് ഇറക്കുമതി 23.5 ദശലക്ഷം ദിനാർ ആയിരുന്നു. എന്നാൽ‍ 2020 ലെ കണക്ക് പ്രകാരം ഇത് 40 ദശലക്ഷം ദിനാർ ആയിരുന്നെന്ന് അൽ ഖബാസ് റിപ്പോർട്ട് ചെയ്യുന്നു. വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M കൊവിഡ് വ്യാപനം മൂലം വിവാഹങ്ങൾ, റിസപ്ഷനുകൾ, മറ്റ് വിവിധ സാമൂഹിക പരിപാടികൾ എന്നിങ്ങനെയുള്ള നിരവധി ഇവൻ്റുകൾ നിർത്തിവെച്ചതാണ് ചോക്ലേറ്റ് ഉപയോ​ഗത്തിൽ ഇത്യും കുറവുണ്ടായത്. കുവൈറ്റിൽ സാധരണ നിലയിലേക്ക് ജനജീവിതം എത്തുമ്പോൾ വീണ്ടും ഉപഭോഗ നിരക്ക് സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *