അമേരിക്കക്കാരോട് കാണിക്കുന്ന അതേ ബഹുമാനം ഇന്ത്യക്കാരോടും പ്രകടിപ്പിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി
കുവൈത്ത് സിറ്റി: അമേരിക്കക്കാരോട് പ്രകടിപ്പിക്കുന്ന അതേ ബഹുമാനം ഇന്ത്യക്കാരോടും പ്രകടിപ്പിക്കാൻ നിർദ്ദേശം നൽകി കുവൈത്ത് ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷൈഖ് അഹമദ് അൽ നവാഫ് അൽ സബാഹ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണു ഉദ്യോഗസ്ഥർക്ക് ഇത്തരത്തിലൊരു നിർദ്ദേശം നൽകിയത്. പ്രവാസികളിൽ അമേരിക്കക്കാരനായാലും ഇന്ത്യക്കാരനായാലും ഒരേ പോലെ ബഹുമാനിക്കണം. തന്റെ നിഘണ്ടുവിൽ അനീതി എന്ന വാക്കിനു സ്ഥാനമില്ല. പ്രവാസികളെ ആയാലും പൗരന്മാരെ ആയാലും ആക്ഷേപിക്കുകയോ അപമര്യാദമായി പെരുമാറുകയോ ചെയ്യുന്ന ഉദ്യോഗഥർക്ക് മന്ത്രാലയത്തിൽ ഇടം ഉണ്ടാകുന്നതല്ലെന്നും അദ്ദേഹം ഉദ്ദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിൻ്റെ നിയമങ്ങൾ അനീതിയില്ലാതെ നടപ്പാക്കാൻ തന്റെ കൂടെ സഹകരിക്കണം. വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M തന്റെ കൈ നിങ്ങളുടെ കൈകളിലാണു. പക്ഷേ അവ ജനങ്ങളെ ദ്രോഹിക്കുവാനുള്ളതാകരുത് എന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അനീതി പ്രവർത്തിക്കുന്നവരോട് നരകത്തെ ഭയക്കണമെന്നും ദൈവിക സ്മരണയിൽ അധിഷ്ടിതമായി കൊണ്ട് ജോലി നിർവ്വഹിക്കുവാനും രാജ്യത്തെ സേവിക്കുവാനും എല്ലാവരും തയ്യാറാകണം” എന്നും ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു.
Comments (0)