കുവൈത്തിലെ സർക്കാർ ഓഫീസുകൾ ഞായറാഴ്ച മുതൽ സാധരണനിലയിലേക്ക്
കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ ഓഫീസുകൾ ഞായറാഴ്ച മുതൽ സാധരണനിലയിൽ പ്രവർത്തിച്ച് തുടങ്ങും. ഞായറാഴ്ച മുതൽ 100 ശതമാനം ഹാജരോടെ ഓഫീസുകൾ പ്രവർത്തിച്ച് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ ഓഫീസുകളിൽ കൊവിഡിന് മുന്നെ എങ്ങനെയായിരുന്നുവോ അതേപടി തിരിച്ച് വരാൻ തയ്യാറെടുക്കുകയാണ്. ഏഴ് മണിക്കൂർ പ്രവർത്തന സമയം, പഞ്ചിംഗ് സംവിധാനം ഉൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും പാലിച്ചാകും സർക്കാർ ഓഫീസുകളുടെ പ്രവർത്തനം. എല്ലാ ആരോഗ്യ നിയന്ത്രണങ്ങളും പാലിച്ച് കൊണ്ടുള്ള പ്രവർത്തനമാണ് നടത്തുകയെന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മാർസൗസ് അൽ റഷീദി പറഞ്ഞു. ഫ്ലെക്സിബിൾ വർക്കിംഗ് സിസ്റ്റവും റൊട്ടേഷനും അവസാനിച്ചുവെന്നും ജോലിയിൽ നിന്ന് ഒഴിവായി നിൽക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M അതേസമയം, സർക്കാർ ഏജൻസികൾ പൂർണമായും പ്രവർത്തിച്ച് തുടങ്ങുമ്പോൾ അടുത്ത ആഴ്‌ചയുടെ തുടക്കത്തിൽ ഗതാഗതക്കുരുക്കിന്റെ സാഹചര്യം ഉണ്ടായേക്കും.
Comments (0)