Posted By Editor Editor Posted On

അബുദാബി ബിഗ് ടിക്കറ്റ് :വൻ തുക സമ്മാനം നേടിയിട്ടും സ്വീകരിക്കാതെ മലയാളികൾ, നട്ടം തിരിഞ്ഞു അധികൃതർ

അബുദാബി: വൻ തുക സമ്മാനം ലഭിച്ചിട്ടും അത് സ്വീകരിക്കാതെ മലയാളികൾ, ഇത് മൂലം നട്ടം തിരിഞ്ഞിരിക്കുകയാണ് അധികൃതർ. അബുദാബി ബിഗ് ടിക്കറ്റിൻ്റെ നറുക്കെടുപ്പിലൂടെയാണ് മലയാളികൾക്ക് വൻതുക സമ്മാനമായി ലഭിച്ചത്. കമ്മുക്കുട്ടി, അജിത് ശ്രീധരന്‍പിള്ള എന്നീ രണ്ട് പേർക്കാണ് സമ്മാനം ലഭിച്ചത്. അബുദാബി ബി​ഗ് ടിക്കറ്റ് കഴിഞ്ഞ അഞ്ചുമാസക്കാലമായി ഇവരുടെ പിന്നാലെയാണ് ഇവർക്ക് സമ്മാനതുക നൽകാൻ വേണ്ടി. പ്രിയപ്പെട്ട കമ്മുക്കുട്ടീ, കടന്നുവരൂ. നിങ്ങളെകാത്ത് കോടി രൂപ ഞങ്ങളുടെ കൈവശമുണ്ട്. ദയവു ചെയ്ത് വിളിക്കുമ്പോള്‍ പറയുന്നത് വിശ്വസിക്കൂ… പ്രിയ അജിത്, താങ്കളുടെ ഇ-മെയില്‍ വായിച്ച് എത്രയും പെട്ടെന്ന് ഞങ്ങളെ ബന്ധപ്പെടൂ…ഫോണിലൂടെയും ഇമെയിൽ വഴിയും ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഇതുവരെ ഫലം കണ്ടില്ല. വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M ഇതിനെ തുടർന്ന് ഇവരെ കണ്ട്പിടിച്ച് സമ്മാനത്തുക കൈമാറാന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ബിഗ് ടിക്കറ്റ് അികൃതര്‍.

കമ്മുക്കുട്ടി ഫോണെടുത്തെങ്കിലും തനിക്ക് ഭാഗ്യം ലഭിച്ചുവെന്ന് വിശ്വസിക്കാന്‍ തയാറായില്ല. വിളിക്കുന്നവര്‍ തട്ടിപ്പുകാരാണെന്ന് കരുതി ബിഗ് ടിക്കറ്റ് അധികൃതരില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നില്ല. അജിത് ശ്രീധരന്‍പിള്ളയെ ഫോണില്‍ ബന്ധപ്പെടാൻ കഴിയുന്നില്ല. 2021 നവംബര്‍ 28ന് ‘റെഡ് വീക്ക് ബിഗ് ക്യാഷ് ഗിവ് എവേ’ ക്യാമ്പയിനിലാണ് കമ്മുക്കുട്ടി 1,00000 ദിര്‍ഹം (20 ലക്ഷത്തിലേറെ) നേടിയത്. ഇദ്ദേഹം മലയാളിയാണെന്നു കരുതുന്നു. 238482 എന്ന നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ബിഗ് ടിക്കറ്റ് ടീമില്‍ നിന്നുള്ള ആദ്യ ഫോണ്‍ കോള്‍ ഇദ്ദേഹം അറ്റന്‍ഡ് ചെയ്തെങ്കിലും വിശ്വസിക്കാന്‍ തയാറായില്ല. അതിനുശേഷം, ബിഗ് ടിക്കറ്റിന്റെ പ്രതിനിധികള്‍ കമ്മുക്കുട്ടിയെ വിശ്വസിപ്പിക്കാന്‍ ശ്രമം നടത്തി. സമ്മാനം ഉറപ്പാക്കാന്‍ ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും പരിശോധിക്കാനും പറഞ്ഞെങ്കിലും അദ്ദേഹം തയ്യാറായില്ല. തട്ടിപ്പിൻ്റെ ചതിയില്‍ താന്‍ വീഴില്ലെന്നാണ് കമ്മുക്കുട്ടിയുടെ നിലപാട്.

ഈ വര്‍ഷം ജനുവരി 25 ന് ബിഗ് ടിക്കറ്റിന്റെ ‘സെക്കന്‍ഡ് ചാന്‍സ്’ ക്യാമ്പയിനിലാണ് അജിത് ശ്രീധരന്‍ പിള്ളയ്ക്ക് 2,50,000 ദിര്‍ഹം (അരക്കോടി രൂപ) സമ്മാനം ലഭിച്ചത്. ടിക്കറ്റ് നമ്പര്‍ 265264. ബിഗ് ടിക്കറ്റ് അധികൃതർ വളരെയധികം ശ്രമിച്ചിട്ടും വിജയിയെ ബന്ധപ്പെടുന്നതില്‍ പരാജയപ്പെടുകയായിരുന്നു. രണ്ട് സൗജന്യ ബിഗ് ടിക്കറ്റുകളും അജിത് നേടിയിട്ടുണ്ട്. എല്ലാ ദിവസവും അജിത്തിനെ ഫോണ്‍ വിളിക്കുന്നുവെങ്കിലും കിട്ടുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. എല്ലാ ദിവസവും ഇമെയില്‍ ചെയ്യുന്നുണ്ടെങ്കിലും അതിനും മറുപടി ലഭിക്കുന്നില്ല. വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M ഒരുപക്ഷേ ഇപ്പോള്‍ യുഎഇയില്‍ ഇല്ലാത്തതായിരിക്കാം കാരണം. അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ മാറ്റിയിരിക്കാമെന്നും കരുതുന്നുവെന്നും ഡ്രോ ഹോസ്റ്റ് റിച്ചാര്‍ഡ് പറഞ്ഞു. ഭാഗ്യശാലികളായ കമ്മുക്കുട്ടിയെയോ അജിത്തിനെയോ അറിയുന്നവരുണ്ടെങ്കിൽ, [email protected] എന്ന വിലാസത്തില്‍ ഇ-മെയില്‍ അയയ്ക്കാന്‍ അധികൃതര്‍ പറയുന്നു. അല്ലെങ്കില്‍ 022019244 എന്ന നമ്പറില്‍ വിളിക്കുക. നേരത്തെ നടന്ന നറുക്കെടുപ്പുകളില്‍ ഭൂരിഭാഗവും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് വിജയികളായിട്ടുള്ളത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *