യുക്രെയ്ൻ ജനതക്ക് സഹായവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രെയ്ൻ ജനതക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിച്ച് കുവൈത്ത്. കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് 33.5 ടൺ ഓളം വരുന്ന സാധങ്ങളൾ അയച്ചത്. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശ പ്രകാരമാണ് യുക്രെയ്നിയൻ അഭയാർഥികൾക്ക് സഹായം എത്തിക്കുന്നതെന്ന് കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി ചെയർമാൻ ഡോ. ഹിലാൽ അൽസായിർ പറഞ്ഞു. മരുന്നുകൾ, നിത്യോപയോഗ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ ഉൾപ്പെടെ 33.5 ടൺ വരുന്ന സാധനങ്ങളുമായാണ് പ്രത്യേക വിമാനം വ്യാഴാഴ്ച അബ്ദുല്ല അൽ മുബാറക് സൈനിക വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നത്. ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്ന കാര്യത്തിൽ കുവൈത്ത് ഭരണകൂടത്തിന്റെയും ജനങ്ങളുടെയും നിലപാടുകളെ അഭിനന്ദിച്ച അദ്ദേഹം ദൗത്യം വിജയകരമാക്കിയതിന് വിദേശകാര്യ മന്ത്രാലയത്തിനും പ്രതിരോധ മന്ത്രാലയത്തിനും നന്ദി അറിയിച്ചു. വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU
Comments (0)