Posted By admin Posted On

താ​മ​സ ​നി​യ​മ​ലം​ഘ​നം: കുവൈത്തിൽ പ​രി​ശോ​ധ​ന പു​ന​രാ​രം​ഭി​ച്ചു

കു​വൈ​ത്ത്​ സി​റ്റി:
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന താ​മ​സ​നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടാ​ൻ പ​രി​ശോ​ധ​ന വ്യാപകമാക്കി അധികൃതർ .നേരത്തെ പരിശോധനയിൽ പി​ടി​യി​ലാ​കു​ന്ന​വ​രെ പാ​ർ​പ്പി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തു​കൊണ്ടും കോവിഡ് സാഹചര്യം കൊണ്ടും സു​ര​ക്ഷ​പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​​വെച്ചിരുന്നു കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പേ​രെ ഒ​രു​മി​ച്ച്​ പാ​ർ​പ്പി​ക്കു​ന്ന​തി​നും പ​രി​മി​തി​യു​ണ്ട്. ത​ട​വു​കാ​ർ​ക്കി​ട​യി​ൽ വൈ​റ​സ്​ പ​ട​രാ​തി​രി​ക്കാ​ൻ ജ​യി​ൽ വ​കു​പ്പ്​ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്.ഇ​പ്പോ​ൾ നാ​ടു​ക​ട​ത്ത​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ജ​യി​ലി​ൽ​നി​ന്ന്​ നാ​ടു​ക​ട​ത്ത​ലി​ലൂ​ടെ ആ​ളു​കു​റ​യു​ന്ന​തി​ന​നു​സ​രി​ച്ച്​ ഒ​റ്റ​പ്പെ​ട്ട പ​രി​ശോ​ധ​ന തു​ട​രും. അതേ സമയം താ​മ​സ​നി​യ​മ​ലം​ഘ​ക​ർ​ക്ക് പി​ഴ കൂ​ടാ​തെ നാ​ടു​വി​ടാ​ൻ ഒ​രു അ​വ​സ​രം​കൂ​ടി ന​ൽ​ക​ണ​മെ​ന്ന്​ താ​മ​സ​കാ​ര്യ വ​കു​പ്പ്​ ആ​​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്​ ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. നിലവിൽ ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം പേ​ർ താ​മ​സ​രേ​ഖ​ക​ളി​ല്ലാ​തെ കു​വൈ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇവരെ ലക്ഷ്യമിട്ടുകൊണ്ടാണ് വീണ്ടും പരിശോധനകൾ പുനരാരംഭിച്ചത് .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *