Posted By editor1 Posted On

റഷ്യ-യുക്രൈൻ യുദ്ധം: ആവശ്യ സാധനങ്ങളുടെ സ്റ്റോക്ക് നിലവിൽ രാജ്യത്തുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രി ഫഹദ് അൽ-ഷരിയാൻ

ഉക്രേനിയൻ-റഷ്യൻ പ്രതിസന്ധി നിലനിക്കുന്നതിനാൽ ആഗോള തലത്തിൽ അവശ്യസാധനങ്ങളുടെ വിതരണം തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടായേക്കാം എന്നതിനാൽ, ചരക്കുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും സാധാരണ വിതരണം ഉറപ്പാക്കാനും, വില സ്ഥിരത ഉറപ്പാക്കാനും സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വാണിജ്യ, വ്യവസായ മന്ത്രി ഫഹദ് അൽ-ഷരിയാൻ പറഞ്ഞു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ആവശ്യ സാധനങ്ങളുടെയും, ഭക്ഷ്യവസ്തുക്കളുടെയും നിരവധി സ്റ്റോക്ക് ലഭ്യമാണെന്ന് അൽ-ഷരിയാൻ പറഞ്ഞു, രാജ്യത്തെ പ്രധാന സ്റ്റോറുകളിലൂടെയും,സപ്ലൈ ബ്രാഞ്ചുകളിലൂടെയും ഇവയുടെ വിതരണം നടത്തിയിട്ടുണ്ട്. കുവൈറ്റ് തുറമുഖ കോർപ്പറേഷനുമായി സഹകരിച്ച് ഒരു നിശ്ചിത ഷെഡ്യൂൾ അനുസരിച്ച് സാധനങ്ങൾ എത്തിക്കുന്നത് തുടരുമെന്ന് അദ്ദേഹം അറിയിച്ചു. കുവൈത്തും, ഗൾഫ് കോർപ്പറേഷൻ കൗൺസിലും ചേർന്ന് അടിയന്തര ഘട്ടങ്ങളിലും, പ്രതിസന്ധി രൂക്ഷമായാലും വായു, കര, കടൽ ചരക്ക് ഗതാഗതവും തടസ്സമില്ലാതെ തുടരാൻ അടിയന്തര പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാറ്ററിംഗ് കമ്പനികളിലും, സഹകരണ സംഘങ്ങളിലും, സൂപ്പർമാർക്കറ്റുകളിലും എല്ലാ അടിസ്ഥാന, ആവശ്യ ഭക്ഷ്യവസ്തുക്കളുടെയും ലഭ്യതയെക്കുറിച്ച് പൗരന്മാർക്കും താമസക്കാർക്കും ഉറപ്പുനൽകിയിട്ടുണ്ട്. മേഖലയിൽ സംഭവിക്കുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ആവശ്യമായ സാമ്പത്തിക സ്രോതസ്സുകൾ സർക്കാരിനുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

എല്ലാത്തരം ഉൽപ്പന്നങ്ങളുടെയും വിലകൾ ന്യായീകരിക്കാതെ വർധിപ്പിക്കുന്ന ആളുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അൽ-ഷരിയാൻ പറഞ്ഞു. സാധനങ്ങൾ, സേവനങ്ങൾ, ബിസിനസുകൾ എന്നിവയുടെ മേൽനോട്ടം വഹിക്കാനും നിരീക്ഷിക്കാനും പഠനങ്ങൾ തയ്യാറാക്കാനും, വില താരതമ്യം നടത്താനും മന്ത്രാലയത്തിന്റെ എമർജൻസി വർക്ക് ടീമുകൾ മാർക്കറ്റുകളിൽ ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാണിജ്യ മന്ത്രാലയത്തിലെയും മറ്റ് സർക്കാർ ഏജൻസികളിലെയും സ്വകാര്യ മേഖലകളിലെയും തൊഴിലാളികൾ മുൻ പ്രതിസന്ധികളെ നേരിട്ടതുപോലെ പ്രത്യേകിച്ച് കൊറോണ പ്രതിസന്ധി കാലത്തെ വിലയെ നേരിട്ടതുപോലെ, അതിന്റെ പ്രതികൂല ഫലങ്ങൾ മനസിലാക്കി പരിഹരിക്കുന്നതിന് ഉചിതമായ തീരുമാനങ്ങൾ എടുക്കാനും നടത്തുന്ന ശ്രമങ്ങളെ അൽ-ശരിയാൻ പ്രശംസിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Cm7zdipTgHL03KbEmwZxTU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *